വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രജനിക്ക് പിന്നാലെ മാന്‍ വേഴ്‌സസ് വൈല്‍ഡില്‍ വിരാട് കോലിയും ദീപികയും

ബെംഗളുരു: സൂപ്പര്‍ താരം രജനികാന്തിനൊപ്പമുള്ള മാന്‍ വേഴ്‌സസ് വൈല്‍ഡ് എന്ന പരിപാടിയുടെ ഷൂട്ടിങ്ങിനുശേഷം ഇന്ത്യയില്‍ നിന്നും കൂടുതല്‍ സെലിബ്രിറ്റികള്‍ ഷോയിലെത്തുന്നു. ബോളിവുഡ് താരം അക്ഷയ് കുമാറുമൊത്ത് അവതാരകന്‍ ബിയര്‍ ഗ്രില്‍സിന്റെ ഷൂട്ടിങ് കഴിഞ്ഞതോടെ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയും പരിപാടിയുടെ ഭാഗമാകും. ബോളിവുഡില്‍നിന്നും ദീപിക പദുക്കോണും പരിപാടിക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്.

തിങ്കളാഴ്ച ഇന്ത്യയിലെത്തിയ ഗ്രില്‍സ് രജനീകാന്തിനൊപ്പം ആറ് മണിക്കൂര്‍ നീണ്ടുനിന്ന ഷൂട്ടിങ് കഴിഞ്ഞശേഷമാണ് അക്ഷയ് കുമാറിനൊപ്പം ഷൂട്ട് നടത്തിയത്. ഇതിനിടെ ബന്തിപ്പൂര്‍ കാട്ടില്‍വെച്ച് രജനിക്ക് വീണ് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ദീപിക പദുക്കോണും വിരാട് കോലിയുമാണ് അടുത്തതായി ഷൂട്ടിനെത്തുക. കോലി ഇപ്പോള്‍ ന്യൂസിലന്‍ഡ് പര്യടനത്തിലാണ്. ന്യൂസിലന്‍ഡില്‍നിന്നും തിരിച്ചെത്തിയശേഷമായിരിക്കും കോലിയുടെ ഷൂട്ടിങ്.

ഒഡിഷയെ മറികടക്കാന്‍ മുംബൈയ്ക്ക് സുവര്‍ണാവസരം; എതിരാളി നോര്‍ത്ത് ഈസ്റ്റ്ഒഡിഷയെ മറികടക്കാന്‍ മുംബൈയ്ക്ക് സുവര്‍ണാവസരം; എതിരാളി നോര്‍ത്ത് ഈസ്റ്റ്

kohli

രാംപൂര്‍ എലിഫന്റ് ക്യാമ്പില്‍ വെച്ചായിരുന്നു അക്ഷയ് കുമാറിന്റെ ഷൂട്ടിങ്. ഇത് മൂന്നു മണിക്കൂര്‍ നീണ്ടുനിന്നു. കാട്ടില്‍നിന്നും ചില ഷൂട്ടുകള്‍കൂടി കാട്ടില്‍വെച്ച് നടത്താനുണ്ടെന്നാണ് ബിയര്‍ ഗ്രില്‍സിന്റെ സഹപ്രവര്‍ത്തവര്‍ അറിയിച്ചത്. അക്ഷയ് കുമാറും രജനീകാന്തും ഷൂട്ടിങ്ങുമായി നന്നായി സഹകരിച്ചു. തങ്ങള്‍ സംതൃപ്തരാണെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, വിരാട് കോലി ഉള്‍പ്പെടെയുള്ളവരുടെ ഷൂട്ടിങ് എന്നാണെന്ന് അറിയിച്ചിട്ടില്ല.

Story first published: Friday, January 31, 2020, 14:07 [IST]
Other articles published on Jan 31, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X