For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് വിജയം പ്രളയബാധിതര്‍ക്ക് സമര്‍പ്പിച്ച് കോലി; കേരളത്തിന് നിറഞ്ഞ കൈയ്യടി

ലണ്ടന്‍: ട്രെന്‍ഡ് ബ്രിഡ്ജില്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യന്‍ വിജയം കേരളത്തിലെ പ്രളയ ബാധിതര്‍ക്ക് സമര്‍പ്പിക്കുകയാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. മത്സരശേഷം സംസാരിക്കവെയാണ് കോലി കേരളത്തോടുള്ള അനുഭാവം ലോകത്തെ അറിയിച്ചത്. കേരളം ഏറ്റവും ദുഷ്‌കരമായ സാഹചര്യത്തിലൂടെ കടന്നുപോകുകയാണ്. അവര്‍ക്കുവേണ്ടി ഈ വിജയം തങ്ങള്‍ സമര്‍പ്പിക്കുകയാണെന്നും കോലി പറഞ്ഞു.

viratkohli

ഏതാണ്ട് മൂന്നൂറ്റിയമ്പതോളം പേരാണ് കേരളത്തിലെ പ്രളയത്തില്‍ ജീവന്‍ നഷ്ടമായത്. പ്രളയത്തിനുശേഷം ഇതിന്റെ കെടുതിയിലൂടെ കടന്നുപോകുകയാണ് കേരളം. ലക്ഷക്കണക്കിന് ആളുകളാണ് ഭവനരഹിതരായത്. ഇവരെ പുനരധിവസിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കെ വിരാട് കോലിയുടെ പരാമര്‍ശം കൂടുതല്‍ സഹായങ്ങള്‍ ലഭിക്കാന്‍ കാരണമായേക്കും.

ഒരു ടീമെന്ന നിലയില്‍ തങ്ങള്‍ ഈ വിജയം കേരളത്തിന് സമര്‍പ്പിക്കുകയാണെന്ന കോലിയുടെ പരാമര്‍ശം നിറഞ്ഞ കൈയ്യടിയോടെയാണ് ഇംഗ്ലണ്ടിലെ സ്‌റ്റേഡിയം എതിരേറ്റത്. 203 റണ്‍സിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിങ്‌സില്‍ തറ പറ്റിച്ചത്. ആദ്യ രണ്ടു മത്സരങ്ങളും തോറ്റ ഇന്ത്യയ്ക്ക് ശക്തമായ തിരിച്ചുവരവുകൂടിയായി ട്രെന്റ് ബ്രിഡ്ജിലെ വിജയം.

മത്സരത്തിലുടനീളം സോണി ടെലിവിഷനും കേരളത്തിന്റെ ദുരിതം ലോകത്തെ അറിയിക്കാനും സഹായം എത്തിക്കാനും ശ്രമം നടത്തിയിരുന്നു. മത്സരങ്ങള്‍ക്കിടയില്‍ കേരളത്തെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പരസ്യം നല്‍കി. സുനില്‍ ഗാവസ്‌കര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെ കാമ്പയിന്റെ ഭാഗമാക്കാനും സോണി ശ്രമിച്ചു. ഇതുവഴി വലിയരീതിയിലുള്ള സഹായം കേരളത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷ.

Story first published: Wednesday, August 22, 2018, 18:45 [IST]
Other articles published on Aug 22, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+