Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്‌ളൈ പുഷ് അപ്പില്‍ ഹര്‍ദിക് പാണ്ഡ്യയെ വെല്ലുവിളിച്ച് കോലി, വീഡിയോ വൈറല്‍

മുംബൈ: ക്രിക്കറ്റിലെ കായിക ക്ഷമതയുള്ള താരങ്ങളില്‍ മുന്‍നിരയിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. കഠിനമായി പരിശീലനം നടത്തുന്ന അദ്ദേഹം കായിക ക്ഷമതയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും വരുത്താറില്ല. യുവതാരങ്ങള്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ക്ക് മാതൃകയാണ് കോലി. ഇപ്പോഴിതാ വീണ്ടുമൊരു വ്യായാമ വീഡിയോയിലൂടെ ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. ഫ്‌ളെയിങ് പുഷ് അപ്പില്‍ ഹര്‍ദിക് പാണ്ഡ്യയെ വെല്ലുവിളിച്ച് കോലി വ്യായാമം ചെയ്യുന്ന വീഡിയോ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു. 20 സെക്കന്റ് സമയം നീണ്ടുനില്‍ക്കുന്ന ട്വിറ്റര്‍ വീഡിയോയില്‍ ഫ്‌ളൈ പുഷ് അപ്പും ക്ലാപ് ട്വിസ്റ്റുമാണ് കോലി നടത്തുന്നത്. മുന്നോട്ടും പിന്നോട്ടും ചലിച്ചുകൊണ്ട് ഫ്‌ളെയിങ് പുഷ് അപ്പ് ചെയ്യുന്ന വീഡിയോ ഏതൊരാളെയും അത്ഭുതപ്പെടുത്തുന്നതാണ്. ഫ്‌ളൈ പുഷ് അപ്പ് ചലഞ്ചേറ്റെടുത്ത ഹര്‍ദികും ഇന്‍സ്റ്റഗ്രാമില്‍ തന്റെ വ്യായാമ വീഡിയോ പോസ്റ്റ് ചെയ്തു.

അതിന് ശേഷം തന്റെ സഹോദരനും ഇന്ത്യന്‍ ടീം താരവുമായ ക്രുണാല്‍ പാണ്ഡ്യയെ ഹര്‍ദിക് ചലഞ്ച് ചെയ്തു. എന്നാല്‍ ഇതിനോട് ക്രുണാല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പരിക്കിനെത്തുടര്‍ന്ന് ഏറെ നാളായി ഇന്ത്യന്‍ ടീമിന് പുറത്താണ് ഹര്‍ദിക് പാണ്ഡ്യയുള്ളത്. ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ളില്‍ ടീമിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് ഹര്‍ദിക്കുള്ളത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നിര്‍ണ്ണായക താരമാണ് ഹര്‍ദിക്. മധ്യനിരയില്‍ ഇന്ത്യയുടെ വെടിക്കെട്ട് ഓള്‍റൗണ്ടറായ ഹര്‍ദികിന്റെ ടീമിലെ അസാന്നിധ്യം സമീപകാലത്തായി ടീമില്‍ നിഴലിച്ച് നിന്നിരുന്നു. ഇന്ത്യക്കുവേണ്ടി 11 ടെസ്റ്റില്‍ നിന്ന് 532 റണ്‍സും 17 വിക്കറ്റും 54 ഏകദിനത്തില്‍ നിന്ന് 957 റണ്‍സും 54 വിക്കറ്റും 40 ടി20യില്‍ നിന്ന് 310 റണ്‍സും 38 ഹര്‍ദിക് സ്വന്തമാക്കിയിട്ടുണ്ട്. 66 ഐപിഎല്ലില്‍ നിന്നായി 1068 റണ്‍സും 42 വിക്കറ്റും ഹര്‍ദിക്കിന്റെ പേരിലുണ്ട്.

hardikpandya-virat

കഴിഞ്ഞ ദിവസം വിരാട് കോലിയുടെ കായിക ക്ഷമതയെക്കുറിച്ച് മലയാളി താരം സഞ്ജു വി സാംസണും പ്രതികരിച്ചിരുന്നു. കായി ക്ഷമതയില്‍ യുവതാരങ്ങള്‍ക്ക് മാതൃകയായ താരമാണ് കോലിയെന്നാണ് സഞ്ജു അഭിപ്രായപ്പെട്ടത്. ഈ വര്‍ഷം മാര്‍ച്ചിലാണ് അവസാനമായി ഇന്ത്യ അന്താരാഷ്ട്ര മത്സരം കളിച്ചത്. കോവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് ക്രിക്കറ്റ് മത്സരങ്ങളെല്ലാം മാര്‍ച്ച് പകുതിയോടെ നിര്‍ത്തിവെച്ചിരുന്നു. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്ലും രോഗ വ്യാപനത്തെത്തുടര്‍ന്ന് നീണ്ടുപോയി. ഇപ്പോള്‍ ഇന്ത്യക്ക് പുറത്ത് ഐപിഎല്‍ നടത്താന്‍ ബിസിസി ഐ ശ്രമം ആരംഭിച്ചിട്ടുണ്ട്. ശ്രീലങ്കയിലോ യുഎഇയിലോ ഐപിഎല്‍ നടത്താനാണ് ബിസിസി ഐ ഉദ്ദേശിക്കുന്നത്.


വീഡിയോ

Story first published: Friday, July 3, 2020, 17:33 [IST]
Other articles published on Jul 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+