Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ താരമായി വിരാട് കോലി; അക്ഷയ് കുമാറിനെ കടത്തിവെട്ടി

മുംബൈ: ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ താരമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍,രണ്‍വീര്‍ സിങ് എന്നിവരെ മറികടന്നാണ് രാജ്യത്തെ ഏറ്റവും മൂല്യമേറിയ സെലിബ്രിറ്റിയായി കോലി മാറിയത്. ഡെഫ് ആന്റ് ഫിലിപ്‌സ് സെലിബ്രിറ്റി ബ്രാന്‍ഡ് മൂല്യനിര്‍ണ്ണയത്തിലാണ് കോലി ഒന്നാമതെത്തിയത്. ഇവരുടെ കണക്ക് പ്രകാരം 237.7 ദശലക്ഷം യുഎസ് ഡോളറാണ് കോലിയുടെ ബ്രാന്‍ഡ് വാല്യു. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് കോലി ഈ സ്ഥാനം അലങ്കരിക്കുന്നത്.

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായാണ് വിരാട് കോലിയെ വിലയിരുത്തുന്നത്. ബാറ്റിങ്ങുകൊണ്ട് വിസ്മയിപ്പിക്കുന്ന കോലിയായിരുന്നു നൂറ്റാണ്ടിലെ മികച്ച താരത്തിനുള്ള ഐസിസിയുടെ പുരസ്‌കാരത്തിന് അര്‍ഹനായത്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സെഞ്ച്വറി റെക്കോഡ് ഭാവിയില്‍ ഭേദിക്കുമെന്ന് കരുതപ്പെടുന്ന താരമാണ് കോലി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനായ കോലി ടെസ്റ്റിലും ഏകദിനത്തിലും നിരവധി റെക്കോഡുകള്‍ ഇതിനോടകം സ്വന്തം പേരിലാക്കി കഴിഞ്ഞു.

kohli

നിരവധി ബ്രാന്റുകളുടെ അംബാസഡര്‍ കൂടിയാണ് വിരാട് കോലി. ബൂസ്റ്റ്,എംആര്‍എഫ്,എംപിഎല്‍ എന്നിവയെല്ലാം അതില്‍ ചിലതാണ്. പരസ്യങ്ങളിലൂടെത്തന്നെ വലിയ വരുമാനം കോലിക്ക് ലഭിക്കുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ ഏറ്റവും സജീവമായി ഉള്ള താരങ്ങളിലൊരാളാണ് കോലി. ഇന്‍സ്റ്റഗ്രാമില്‍ കൂടുതല്‍ ഫോളോവേഴ്‌സുള്ള ഇന്ത്യന്‍ താരം വിരാട് കോലിയാണ്. അതിലൂടെത്തന്നെ വലിയൊരു വരുമാനം കോലിക്ക് ലഭിക്കുന്നുണ്ട്.

ബോളിവുഡ് താരം അനുഷ്‌ക ശര്‍മയാണ് വിരാട് കോലിയുടെ ഭാര്യ. കഴിഞ്ഞിടെ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നിരുന്നു. വാമിക എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന്റെ ചിത്രം കഴിഞ്ഞ ദിവസം ഇരുവരും ചേര്‍ന്ന് പങ്കുവെച്ചിരുന്നു. നിലവില്‍ ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനൊപ്പമാണ് കോലിയുള്ളത്. ഇന്ന് ആരംഭിക്കുന്ന പരമ്പര മാര്‍ച്ചിലാണ് അവസാനിക്കുന്നത്.

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റനാണ് വിരാട് കോലി. എന്നാല്‍ ഇതുവരെ കിരീടം നേടാന്‍ കോലിക്ക് സാധിച്ചിട്ടില്ല. ഇന്ത്യക്കുവേണ്ടി ഒരു ഐസിസി കിരീടം പോലും കോലും നേടിയിട്ടില്ല. എന്നാല്‍ വലിയ ആരാധക പിന്തുണ കോലിക്കുണ്ട്. ഇന്ത്യക്ക് പുറത്തുപോലും വലിയ ആരാധ കൂട്ടം കോലിക്കുണ്ട്.

ബോളിവുഡ് താരം അക്ഷയ് കുമാറാണ് ബ്രാന്‍ഡ് വാല്യുവില്‍ രണ്ടാം സ്ഥാനത്തുള്ള താരം. 118.9 ദശലക്ഷം യുഎസ് ഡോളറാണ് അക്ഷയ് കുമാറിന്റെ ബ്രാന്റ് വാല്യു. മൂന്നാം സ്ഥാനത്ത് രണ്‍വീര്‍ സിങ്ങാണ്. 102.9 ദശലക്ഷം യുഎസ് ഡോളറാണ് രണ്‍വീറിന്റെ ബ്രാന്റ് വാല്യു.

Story first published: Friday, February 5, 2021, 18:11 [IST]
Other articles published on Feb 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+