Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി ഡാ... ക്രിക്കറ്റില്‍ ഇതാദ്യം, അപൂര്‍വനേട്ടം കുറിച്ച് ഇന്ത്യന്‍ നായകന്‍

അപൂര്‍വനേട്ടം കുറിച്ച് ഇന്ത്യന്‍ നായകന്‍

ദില്ലി: കളി മിടുക്കില്‍ മാത്രമല്ല ആരാധകരുടെ കാര്യത്തിലും തന്നെ വെല്ലാന്‍ നിലവില്‍ ലോകത്തില്‍ മറ്റൊരു ക്രിക്കറ്റ് താരമില്ലെന്നു ഇന്ത്യന്‍ നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി തെളിയിച്ചു. സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് അദ്ദേഹം. 100 മില്ല്യണ്‍ ഫോളോവേഴ്‌സിനെ നേടിയ ആദ്യ ക്രിക്കറ്റ് താരമെന്ന റെക്കോര്‍ഡാണ് കോലി തന്റെ പേരില്‍ കുറിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ 33.6ഉം ട്വിറ്ററില്‍ 29.5ഉം ഫേസ്ബുക്കില്‍ 37 മില്ല്യണും ഫോളോവേഴ്‌സ് അദ്ദേഹത്തിനുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ഫോളാവേഴ്‌സുള്ളത് പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കാണ്. 167 മില്ല്യണ്‍ ഫോളോവേഴ്‌സ് അദ്ദേഹത്തിനുണ്ട്.

KOHLI

കോലിയുടെ ഓരോ പോസ്റ്റിനും സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. ടീം ഇന്ത്യയെക്കുറിച്ചുള്ള പോസ്റ്റുകളും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി ബന്ധപ്പെട്ട പോസ്റ്റുകളും ഭാര്യയും പ്രമുഖ ബോളിവുഡ് നടിയുമായ അനുഷ്‌കാ ശര്‍മയ്‌ക്കൊപ്പമുള്ള പോസ്റ്റുകളുമെല്ലാമാണ് കോലിക്കു കൂടുതല്‍ ഫോളേവേഴ്‌സിനെ നേടിക്കൊടുത്തത്. കഴിഞ്ഞ വര്‍ഷം കര്‍വാ ചൗത്ത് ആഘോഷവുമായി ബന്ധപ്പെട്ട് അനുഷ്‌കയും കോലിയും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം വൈറലായി മാറിയിരുന്നു. കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം പേര്‍ ഇഷ്ടപ്പെട്ട ട്വീറ്റും ഇതു തന്നെയായിരുന്നു.

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പമുള്ള നിരാശാജനകമായ സീസണിനു ശേഷം ലോകകപ്പിനു തയ്യാറെടുക്കുകയാണ് കോലി. ഐപിഎല്ലില്‍ കോലിയുടെ ആര്‍സിബി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ടീമിന്റെ ദയനീയ പ്രകടനത്തിന്റെ പേരില്‍ കോലി ഏറെ വിമര്‍ശനങ്ങളേറ്റുവാങ്ങുകയും ചെയ്തിരുന്നു.

Story first published: Monday, May 20, 2019, 11:50 [IST]
Other articles published on May 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+