Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത്തുമായി തമ്മിലടിയോ? ശാസ്ത്രിയെ മാറ്റണോ?; ഒടുവില്‍ വിരാട് കോലിയുടെ പ്രതികരണം പുറത്ത്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തമ്മില്‍ രൂക്ഷമായ ഭിന്നതയും ടീമില്‍ രണ്ട് ഗ്രൂപ്പുകളുമുള്ളതായി മാധ്യമ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് മത്സരത്തില്‍ തോറ്റശേഷമാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചത്. ഇവര്‍ക്കിടയിലെ ഭിന്നത പരിഹരിക്കാന്‍ ബിസിസിഐ നേരിട്ട് ഇടപെടുന്നതായും സൂചനയുണ്ടായിരുന്നു.

വിവാദം തുടരുന്നതിനിടെ പരിശീലകന്‍ രവി ശാസ്ത്രി, ക്യാപ്റ്റന്‍ വിരാട് കോലി എന്നിവര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രതികരിച്ചു. ഒരു മാസം നീളുന്ന വെസ്റ്റിന്‍ഡീസ് പര്യടനത്തിനായി പുറപ്പെടുന്നതിന് മുന്‍പാണ് വിരാട് കോലിയും പരിശീലകനും വാര്‍ത്താ സമ്മേളനത്തിലെത്തിയത്. പ്രചരിക്കുന്ന വാര്‍ത്തയില്‍ യാതൊരു വാസ്തവവും ഇല്ലെന്നും ടീമില്‍ നല്ല അന്തരീക്ഷമാണെന്നുമാണ് ഇരുവരും പറയുന്നത്.

രോഹിത്തുമായി പ്രശ്‌നമില്ല

രോഹിത്തുമായി പ്രശ്‌നമില്ല

ആരോടെങ്കിലും ദേഷ്യമുണ്ടെങ്കില്‍ അത് എന്റെ മുഖത്തുതന്നെ കാണാമെന്നു പറഞ്ഞ ക്യാപ്റ്റന്‍ ഡ്രസിങ് റൂമിലെ അന്തരീക്ഷം മോശമാണെങ്കില്‍ സ്ഥിരതയോടെ കളിച്ച് തുടര്‍വിജയം നേടാന്‍ കഴിയില്ലെന്നും പ്രതികരിച്ചു. രോഹിത് ശര്‍മയും കോലിയും തമ്മിലുള്ള അഭിപ്രായ ഭിന്നതകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ സജീവമായിരുന്നതിനാല്‍ വാര്‍ത്താ സമ്മേളനം ഉപേക്ഷിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും ഇരുവരും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി.

പരിശീലകനായി രവിശാസ്ത്രി

പരിശീലകനായി രവിശാസ്ത്രി

രവി ശാസ്ത്രിയെ തന്നെ വീണ്ടും പരിശീലകനാക്കുന്നതിനോട് വിരാട് കോലി യോജിച്ചു. ടീം അംഗങ്ങള്‍ക്കെല്ലാം പരിശീലകനുമായി മികച്ച ബന്ധമാണുള്ളത്. അദ്ദേഹം കോച്ച് ആയി തുടരുന്നതിനെ അനുകൂലിക്കുന്നു. എന്നാല്‍, അന്തിമ തീരുമാനമെടുക്കേണ്ടത് ഉപദേശക സമിതിയാണെന്നും കോലി ചൂണ്ടിക്കാട്ടി. പരിശീലകനായി രവി ശാസ്ത്രി തന്നെ തുടര്‍ന്നേക്കുമെന്ന് ഉപദേശക സമിതിയും സൂചിപ്പിച്ചിരുന്നു. അതേസമയം, ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബാംഗറിനും ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധറിനും സ്ഥാനം നഷ്ടമായേക്കും.

ഇന്ത്യ വെസ്റ്റിന്‍ഡീസ് പരമ്പര

ഇന്ത്യ വെസ്റ്റിന്‍ഡീസ് പരമ്പര

ഓഗസ്ത് 3നാണ് ഇന്ത്യയുടെ വിന്‍ഡീസ് പരമ്പര ആരംഭിക്കുന്നത്. ലോകകപ്പിലെ തോല്‍വി മായ്ച്ചുകളയാന്‍ പരമ്പരയിലെ ജയം അനിവാര്യമാണ്. പരമ്പര തോല്‍ക്കുകയാണെങ്കില്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയേയും അത് കാര്യമായി ബാധിക്കും. തിങ്കളാഴ്ച രാത്രി ഇന്ത്യന്‍ ടീം അംഗങ്ങള്‍ പരമ്പരയ്ക്കായി അമേരിക്കയിലേക്ക് യാത്ര തിരിച്ചു. ഫ്‌ളോറിഡയില്‍വെച്ച് ഓഗസ്ത് 3, 4 ദിവസങ്ങളില്‍ വെസ്റ്റിന്‍ഡീസുമായി ടി20 മത്സരം കളിക്കും. ഇതിനുശേഷം വെസ്റ്റിന്‍ഡീസിലേക്ക് ടീം യാത്രയാകും.

Story first published: Tuesday, July 30, 2019, 10:21 [IST]
Other articles published on Jul 30, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+