Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഈ ദശാബ്ദത്തിലെ മികച്ച ക്രിക്കറ്റ് താരങ്ങളെ തിരഞ്ഞെടുത്ത് വിസ്ഡന്‍; പട്ടികയില്‍ കോലിയും

ലണ്ടന്‍: ഈ ദശാബ്ദത്തിലെ മികച്ച അഞ്ച് ക്രിക്കറ്റ് താരങ്ങളെ തിരഞ്ഞെടുത്ത് വിസ്ഡന്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയ്‌ക്കൊപ്പം ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയിന്‍, എബി ഡിവില്ലിയേഴ്‌സ്, ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, ഓസീസ് വനിതാ താരം എല്‍സി പെറി എന്നിവരാണ് പട്ടികയിലുള്ളത്. ഈ വര്‍ഷവും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന ബഹുമതി കോലിക്കായിരുന്നു. അതേ സമയം ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പട്ടികയില്‍ ഇടം പിടിക്കാനായില്ല.

2019ല്‍ മൂന്ന് ഫോര്‍മാറ്റിലുമായി 64.05 ശരാശരിയില്‍ 2370 റണ്‍സാണ് കോലി നേടിയത്. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലുമായി 50ന് മുകളില്‍ ശരാശരിയുള്ള ഏക താരമാണ് കോലി. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡുകള്‍ ഭേദിക്കാന്‍ കെല്‍പ്പുള്ളവനായി ക്രിക്കറ്റ് ലോകം വാഴ്ത്തുന്ന കോലിക്ക് നിലവിലുള്ള സഹതാരങ്ങളേക്കാള്‍ 5,775 റണ്‍സും 22 സെഞ്ച്വറിയും കൂടുതലായുണ്ട്. വീണ്ടും വീണ്ടും ഉയരുന്ന പ്രതിഭാസമെന്നാണ് കോലിയെക്കുറിച്ച് വിസ്ഡന്‍ കുറിച്ചത്.

virat

ടെസ്റ്റില്‍ 7,202 റണ്‍സും 27 സെഞ്ച്വറിയും ഏകദിനത്തില്‍ 11125 റണ്‍സും ടി20യില്‍ 2633 റണ്‍സും കോലി നേടിക്കഴിഞ്ഞു. ഇതുവരെ 70 സെഞ്ച്വറി സ്വന്തമാക്കിയ കോലിക്ക് മുന്നില്‍ റിക്കി പോണ്ടിങും (71) സച്ചിന്‍ ടെണ്ടുല്‍ക്കറും (100) മാത്രമാണുള്ളത്. കൂടുതല്‍ അന്താരാഷ്ട്ര റണ്‍സ് നേടുന്ന താരങ്ങളില്‍ മൂന്നാം സ്ഥാനത്താണ് കോലി. 21,444 റണ്‍സാണ് കോലിയുടെ സമ്പാദ്യം.മുന്നിലുള്ള റിക്കി പോണ്ടിങ്ങിന് 27,483 റണ്‍സും സച്ചിന്‍ ടെണ്ടുല്‍ക്കറിന് 34,357 റണ്‍സുമുണ്ട്.

Story first published: Saturday, December 28, 2019, 13:53 [IST]
Other articles published on Dec 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+