ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടുമ്പോള്‍ കാട്ടില്‍ ചുറ്റിക്കറങ്ങി വിരാട് കോലിയും ഭാര്യയും
ദില്ലി: വിവാഹശേഷം ഒരുമിച്ചിരിക്കാന്‍ സമയം കിട്ടാറില്ലെന്ന് പരാതിയാണ് മിക്ക സെലിബ്രിറ്റികള്‍ക്കും. എന്നാല്‍, തിരിക്കുകള്‍ മാറ്റിവെച്ച് ഭാര്യയ്‌ക്കൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തുന്ന താരമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലി. ഭാര്യ അനുഷ്‌ക ബോളിവുഡില്‍ തിരക്കുള്ള നടിയാണ്. കോലിയാകട്ടെ പൂര്‍ണസമയവും ക്രിക്കറ്റിനൊപ്പവും. പരിശീലനവും മത്സരങ്ങളുമായി തിരക്കിലാണെങ്കിലും ഭാര്യയ്‌ക്കൊപ്പം ചുറ്റിയടിക്കാന്‍ കോലി അവധിയെടുക്കാറാണ് പതിവ്.
വിരാട് കോലിയെപ്പോലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍നിന്നും അവധിയെടുക്കുന്ന മറ്റൊരു താരമില്ല. തുടര്‍ച്ചയായ പരമ്പരകളെത്തുമ്പോള്‍ കോലി പൊടുന്നനെ ക്യാപ്റ്റന്‍സ്ഥാനം കൈമാറി ഭാര്യയ്‌ക്കൊപ്പം അവധി ആഘോഷിക്കാന്‍ പോകുന്നത് പതിവാക്കിയിട്ടുണ്ട്. ഇന്ത്യ ന്യൂസിലന്‍ഡില്‍ പരമ്പര സ്വന്തമാക്കിയപ്പോഴും കോലി പതിവ് തെറ്റിച്ചില്ല. ഇത്തവണ അനുഷ്‌കയ്‌ക്കൊപ്പം കാട്ടിലാണ് സഞ്ചാരം.

കോലിയും അനുഷ്‌കയും കാട്ടില്‍ സഞ്ചരിക്കുന്ന ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ന്യൂസിലന്‍ഡിലെ ഫോറസ്റ്റില്‍ നിന്നുള്ള ചിത്രങ്ങളാണിവ. ന്യൂസിലന്‍ഡിനെതിരായ അവസാന രണ്ട് ഏകദിനങ്ങളും മൂന്നു മത്സരങ്ങളുടെ ടി20 പരമ്പരയും ഒഴിവാക്കിയാണ് കോലിയുടെ ചുറ്റിയടിക്കല്‍. നാട്ടില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കാനിരിക്കുന്ന പരമ്പരയില്‍ ക്യാപ്റ്റന്‍ വീണ്ടും ടീമിന്റെ ചുമതലയേല്‍ക്കും.
വിരാട് കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തിരിക്കുന്നത്. ന്യൂസിലന്‍ഡിനെതിരെ 4-1 എന്ന നിലയില്‍ ഏകദിന പരമ്പര നേടിയ ഇന്ത്യ ടി20 പരമ്പരയിലും വിജയം ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ്. വിരാട് കോലിയും ജസ്പ്രീത് ബുംറയും ഒഴികെയുള്ള കളിക്കാരെല്ലാം ടി20 പരമ്പരയില്‍ കളിക്കുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications