Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി മഹാനായ ക്രിക്കറ്റ് താരം; ഇന്ത്യന്‍ നായകനെ പുകഴ്ത്തി സ്റ്റീവ് സ്മിത്ത്

മുംബൈ: വിരാട് കോലിയോ -സ്റ്റീവ് സ്മിത്തോ മികച്ച ബാറ്റ്‌സ്മാന്‍?ആരാധകര്‍ക്കിടയില്‍ തര്‍ക്കം രൂക്ഷമാണെങ്കിലും ഇരു താരങ്ങള്‍ക്കിടയില്‍ അങ്ങനെ മത്സരബുദ്ധിയൊന്നുമില്ല. ഇതിന് ശരിവെക്കുന്ന തരത്തില്‍ ഇന്ത്യന്‍ നായകനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് സ്റ്റീവ് സ്മിത്ത്. ഐഎഎന്‍എസിനോട് സംസാരിക്കവെയാണ് സ്മിത്തിന്റെ അഭിപ്രായ പ്രകടനം.

കോലി മഹാനായ ക്രിക്കറ്റ് താരമാണെന്നാണ് സ്മിത്ത് അഭിപ്രായപ്പെട്ടത്. അദ്ദേഹത്തിന്റെ റണ്‍സുകള്‍ തന്നെ കോലി ആരാണെന്ന് സംസാരിക്കും. മൂന്ന് ഫോര്‍മാറ്റിലും അദ്ദേഹം മഹാനായ താരമാണ്. ഇതിനോടകം നിരവധി റെക്കോഡുകള്‍ കോലി സ്വന്തം പേരിലാക്കി ഇനിയും അദ്ദേഹം ഒരുപാട് റെക്കോഡുകള്‍ തകര്‍ക്കുന്നത് നമുക്ക് കാണാം. റണ്‍സിനുവേണ്ടി ദാഹിക്കുന്നവനാണ് കോലി, തടയുക എളുപ്പമല്ല. ഓസ്‌ട്രേലിയക്കെതിരേ കളിക്കുമ്പോള്‍ കോലിയെ തളയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. നായകനെന്ന നിലയില്‍ ഇന്ത്യയെ നമ്പര്‍ വണ്‍ ടെസ്റ്റ് ടീമാക്കി കോലി മാറ്റി. ഫിറ്റ്‌നസ് കാത്ത് സൂക്ഷിക്കുന്നതില്‍ അദ്ദേഹം എല്ലാവര്‍ക്കും മാതൃകയാണ്.2 019ലെ ലോകകപ്പിനിടയില്‍ പരിഹാസം നേരിടേണ്ടി വന്നപ്പോള്‍ കോലി നല്‍കിയ പിന്തുണ വളരെ വലുതാണെന്നും അതിനെ അഭിനന്ദിക്കുന്നു-സ്മിത്ത്് പറഞ്ഞു.

stevesmithandviratkohli

വരാനിരിക്കുന്ന ടി20 ലോകകപ്പിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഐപിഎല്‍ മുന്നിലുള്ളതിനാല്‍ നന്നായി ഒരുങ്ങാന്‍ സാധിക്കും. ഇത്തവണ ഓസ്‌ട്രേലിയയിലാണ് ലോകകപ്പെന്നതിനാല്‍ മികച്ച പ്രകടനം പുറത്തെടുക്കാനാവുമെന്നാണ് വിശ്വാസം. എന്നാല്‍ കിരീട നേട്ടം എളുപ്പമാവില്ലെന്ന് അറിയാമെന്നും സ്മിത്ത കൂട്ടിച്ചേര്‍ത്തു. ടെസ്റ്റിലെ കണക്കുകളില്‍ കോലിയെക്കാള്‍ കേമന്‍ സ്മിത്താണെങ്കിലും ഏകദിനത്തിലും ടി20യിലും കോലി തന്നെയാണ് രാജാവ്. നിലവിലെ താരങ്ങളില്‍ മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള ഏക താരമാണ് കോലി.

Story first published: Thursday, January 23, 2020, 8:42 [IST]
Other articles published on Jan 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+