വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഞാനാണ് മികച്ചവെന്ന് തെളിയിക്കാന്‍ കോലി ആഗ്രഹിക്കുന്നു: ഇന്ത്യന്‍ നായകനെ പുകഴ്ത്തി വഖാര്‍ യൂനിസ്

കറാച്ചി: ആധുനിക ക്രിക്കറ്റ് താരങ്ങളില്‍ പകരം വെക്കാനില്ലാത്ത ബാറ്റിങ് പ്രതിഭയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഏത് മൈതാനത്തും ഒരുപോലെ തിളങ്ങാന്‍ കഴിയുന്ന കോലിയുടെ ബാറ്റിങ് മികവിനെ എതിരാളികള്‍ പോലും അംഗീകരിക്കുന്നതാണ്. ഇപ്പോഴിതാ കോലിയുടെ ബാറ്റിങ്ങിനെ പ്രശംസിച്ച് മുന്‍ പാക് നായകനും ഇതിഹാസ പേസറുമായിരുന്ന വഖാര്‍ യൂനിസ് രംഗത്തെത്തിയിരിക്കുകയാണ്.

താനാണ് ഏറ്റവും മികച്ചവെന്ന് എപ്പോഴും തെളിയിക്കാന്‍ ആഗ്രഹിക്കുന്ന താരമാണ് കോലിയെന്നാണ് വഖാര്‍ അഭിപ്രായപ്പെട്ടത്. കോലിയുടെ ഈ പോരാട്ട മനോഭാവമാണ് അദ്ദേഹത്തെ ഉയരങ്ങളിലെത്തിക്കുന്നത്. ലോകത്തിലെ മികച്ച കായികക്ഷമതയുള്ളവരില്‍ ഒരാളാണ് കോലി.അയാളെ പരാജയപ്പെടുത്തുക എളുപ്പമല്ല. എല്ലാവര്‍ക്കും കോലിയോട് ഇഷ്ടം തോന്നാനുള്ള പ്രധാനകാരണവും അദ്ദേഹത്തിന്റെ ഫിറ്റ്‌നെസാണ്. ഞാന്‍ പൂര്‍ണ ആരോഗ്യവാനാണെന്നത് കോലിയുടെ മുഖത്തുനിന്ന് വ്യക്തമാകും. എല്ലായ്‌പ്പോഴും മികച്ചവന്‍ താനാണെന്ന് തെളിയിക്കാന്‍ കോലി ഇഷ്ടപ്പെടുന്നു.

സ്‌പോണ്‍സര്‍മാരില്ല; ഇംഗ്ലണ്ടിനെതിരേ പാക് ജേഴ്‌സിയില്‍ അഫ്രീദി ഫൗണ്ടേഷന്‍ ലോഗോ പതിപ്പിക്കുംസ്‌പോണ്‍സര്‍മാരില്ല; ഇംഗ്ലണ്ടിനെതിരേ പാക് ജേഴ്‌സിയില്‍ അഫ്രീദി ഫൗണ്ടേഷന്‍ ലോഗോ പതിപ്പിക്കും

waqaryounisandkohli

മികച്ച പോരാളിയാണ് കോലി.അതിനാല്‍ എല്ലാവരും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങാനും സ്ഥിരതയോടെ കളിക്കാനും കോലിയെ സഹായിക്കുന്നത് അദ്ദേഹത്തിന്റെ ഈ കായിക ക്ഷമതയാണെന്നും വഖാര്‍ പറഞ്ഞു. അച്ചടക്കത്തോടെ ശാരീരിക ക്ഷമത കാത്തുസൂക്ഷിക്കുന്ന കോലിയുടെ ഏത് ഫോര്‍മാറ്റിലുള്ള ബാറ്റിങ് കാണാനും ലോകത്താകെ വലിയൊരു ആരാധക സംഘമുണ്ടെങ്കിലും അദ്ദേഹത്തിന്റെ കായിക ക്ഷമതയാണ് ഇതിനൊക്കെ കോലിയെ സഹായിക്കുന്നതെന്നും വഖാര്‍ കൂട്ടിച്ചേര്‍ത്തു. മുന്‍ പാക് പരിശീലകനുമായിരുന്ന വഖാര്‍ 87 ടെസ്റ്റില്‍ നിന്ന് 373 വിക്കറ്റും 262 ഏകദിനത്തില്‍ നിന്ന് 416 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

നിലവിലെ താരങ്ങളില്‍ മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയിലുള്ള ഏക താരമാണ് കോലി. ഏകദിനത്തില്‍ വേഗത്തില്‍ 10,000 റണ്‍സെന്ന റെക്കോഡും കോലി സ്വന്തം പേരിലാക്കിയിട്ടുണ്ട്. കോലി ടെസ്റ്റില്‍ 53.63 ശരാശരിയില്‍ 7240 റണ്‍സും ഏകദിനത്തില്‍ 59.34 ശരാശരിയില്‍ 11867 റണ്‍സും ടി20യില്‍ 50.8 ശരാശരിയില്‍ 2794 റണ്‍സും ഇതുവരെ നേടിയിട്ടുണ്ട്. എന്നാല്‍ സമീപകാലത്തായി കോലിയുടെ പ്രകടനം അത്ര മികച്ചതല്ല.

ഇക്കഴിഞ്ഞ കിവീസ് പര്യടനം ഉള്‍പ്പെടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കോലി പുറത്തെടുത്തത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 50 ഏകദിന സെഞ്ച്വറികളുടെ റെക്കോഡ് മറികടക്കാന്‍ നിലവില്‍ സാധ്യത കല്‍പ്പിക്കുന്ന ഏക താരമാണ് കോലി. കോവിഡിനെത്തുടര്‍ന്ന് മുംബൈയിലാണ് കോലിയുള്ളത്. ഇന്ത്യ-ശ്രീലങ്ക, സിംബാബ്‌വെ പര്യടനം റദ്ദാക്കിയതിനാല്‍ ഡിസംബറില്‍ നടക്കുന്ന ഓസീസ് പരമ്പരയാവും ഇന്ത്യക്ക് മുന്നിലുള്ള വലിയ വെല്ലുവിളി.

Story first published: Friday, July 10, 2020, 11:39 [IST]
Other articles published on Jul 10, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X