ഈ ടീമിനെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല; ആറാം തോല്‍വിയില്‍ കലിപ്പടങ്ങാതെ കോലി
ബെംഗളുരു: കോടികള്‍ മുടക്കി വിലപിടിപ്പുള്ള കളിക്കാരെ ടീമിലെടുക്കുകയും ശേഷം ഏറ്റവും മോശം പ്രകടനം നടത്തുകയും ചെയ്താല്‍ എന്തുചെയ്യും. ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ തുടര്‍ച്ചയായ ആറാം തോല്‍വി ഏറ്റുവാങ്ങിയ ക്യാപ്റ്റന്‍ വിരാട് കോലിയുടെ അവസ്ഥ ഇതാണ്. എത്ര ശകാരിച്ചിട്ടും കളിക്കാര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചതോടെ ടീമിന്റെ തുടര്‍തോല്‍വികള്‍ ക്യാപ്റ്റന്‍ അസ്വസ്ഥനാണ്.
ആദ്യജയം തേടിയിറങ്ങിയ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ഡല്‍ഹി കാപ്പിറ്റല്‍സിനോട് 4 വിക്കറ്റിനാണ് പരാജയപ്പെട്ടത്. മത്സരത്തിന്റെ ഒരവസരത്തിലും മേല്‍ക്കൈ നേടാന്‍ ബാംഗ്ലൂരിന് കഴിഞ്ഞില്ല. ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തപ്പോള്‍ ഡല്‍ഹി 18.5 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സ്വന്തം മൈതാനത്ത് ആരാധകരെ നിരാശരാക്കുന്നതായിരുന്നു ബാംഗ്ലൂരിന്റെ പ്രകടനം.

തോല്‍വിക്ക് ന്യായീകരണമില്ല
തനിക്ക് ഈ ടീമിനെക്കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്നാണ് കോലി മത്സരശേഷം പറഞ്ഞത്. തോല്‍വിയെക്കുറിച്ച് എല്ലായിപ്പോഴും ന്യായീകരിക്കുന്നത് ശരിയല്ല. മാനസികമായി നാം ശരിയായ അവസ്ഥയിലല്ലെങ്കില്‍ അവസരങ്ങള്‍ മുതലെടുക്കുന്നതില്‍ പരാജയപ്പെടും. അതേസമയം, മാനസിക കരുത്തുള്ളപ്പോള്‍ അവസരങ്ങള്‍ അനുകൂലമാക്കാന്‍ കഴിയുമെന്നും കോലി പറഞ്ഞു.

ടീമിനെക്കുറിച്ച് കൂടുതലൊന്നുമില്ല
ടീമിനെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല. ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് കളിക്കാരോട് നിര്‍ദ്ദേശിച്ചതാണ്. ഇതുവരെ അത് നടപ്പായിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. ഒരു ടീമെന്ന നിലയില്‍ കളി ആസ്വദിക്കാന്‍ കഴിയണം. അങ്ങിനെയല്ലെങ്കില്‍ നല്ല ക്രിക്കറ്റ് കളിക്കാന്‍ കഴിയില്ലെന്നും ക്യാപ്റ്റന്‍ പറഞ്ഞു. ഈ സീസണിലെ ഉള്‍പ്പെടെ തുടര്‍ച്ചയായ 7 മത്സരങ്ങളാണ് ആര്‍സിബി പരാജയപ്പെട്ടത്.

ഉത്തരവാദിത്വം ഏറ്റെടുക്കണം
ഒരു കളിക്കാരന്‍ പുറത്താകുമ്പോള്‍ മറ്റൊരാള്‍ നയിക്കാനുണ്ടാകണമെന്ന് കോലി വ്യക്തമാക്കി. എബി ഡിവില്ലിയേഴ്‌സ് പുറത്താകുമ്പോള്‍ താന്‍ ചുമതലയേറ്റെടുത്തു. സ്‌റ്റോയ്‌നിസും, ആകാശ്ദീപുമെല്ലാം നല്ല കളിക്കാരാണ്. റണ്‍നിരക്ക് ഉയര്‍ത്തേണ്ടസമയം ഞാന്‍ പുറത്തായത് സന്തോഷകരമല്ല. 30 റണ്‍സെങ്കിലും അധികമായി നേടണമമായിരുന്നു. മത്സരത്തിന്റെ അവസാനം വരെ താന്‍ ക്രീസില്‍ വേണമായിരുന്നെന്നും കോലി ചൂണ്ടിക്കാട്ടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications