
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പവും ആര്‍സിബിക്കൊപ്പവുമെല്ലാം കളിച്ചിട്ടുള്ള ബിന്നിയുടെ പേരിലാണ് ഇന്ത്യക്കാരന്റെ ഏകദിനത്തിലെ മികച്ച ബൗളിങ് പ്രകടനം. ബംഗ്ലാദേശിനെതിരേ വെറും നാല് റണ്‍സ് വഴങ്ങിയാണ് അദ്ദേഹം ആറ് വിക്കറ്റ് വീഴ്ത്തിയത്. പാപ്പരസികള്‍ പല തവണ വേട്ടയാടിയ ദമ്പതികള്‍ കൂടിയാണിവര്‍. ഇപ്പോഴിതാ ബിന്നിയുമായുള്ള ആദ്യ കൂടിക്കാഴ്ചയും പിന്നീട് പ്രണയവുമായി മാറിയ കഥ പങ്കുവെക്കുകയാണ് മായന്തി ലാംഗര്‍.

ഇന്ത്യന്‍ ക്രിക്കറ്റ് ലീഗ് നടക്കുന്ന സമയമായിരുന്നു അത്. സ്റ്റുവര്‍ട്ട് ബിന്നി ഹൈദരാബാദ് ഹീറോസിനായി മികച്ച പ്രകടനം നടത്തി നില്‍ക്കുന്നു. അവതാരികയായി ജോലിയില്‍ പ്രവേശിച്ച മായന്തിക്ക് മുന്നില്‍ ആദ്യമായി എത്തിയ ക്രിക്കറ്റ് താരമാണ് സ്റ്റുവര്‍ട്ട് ബിന്നി. ക്രിക്കറ്റിനെക്കുറിച്ച് വലിയ ധാരണകളില്ലാതെയാണ് മായന്തി അന്ന് അഭിമുഖം നടത്തിയതെന്നതാണ് ഏറ്റവും രസകരം.

'ആദ്യമായി കാണുമ്പോള്‍ സ്റ്റുവര്‍ട്ട് ബിന്നി ആരാണെന്ന് സത്യത്തില്‍ എനിക്ക് അറിയില്ലായിരുന്നു. സ്ഥാപനത്തിലെ നിര്‍മ്മാതാക്കളിലൊരാള്‍ ഇത് സ്റ്റുവര്‍ട്ട് ബിന്നിയാണെന്നും റോജര്‍ ബിന്നിയുടെ മകനാണെന്നും പറഞ്ഞ് എന്നെ പരിചയപ്പെടുത്തി. സത്യത്തില്‍ ആരാണ് റോജര്‍ ബിന്നി എന്നാലോചിച്ച് വണ്ടറടിച്ച് നില്‍ക്കുകയായിരുന്നു ഞാന്‍. ആ സമയത്ത് അത്രത്തോളം ക്രിക്കറ്റിനെക്കുറിച്ച് എനിക്ക് അറിവില്ലായിരുന്നു'-മായന്തി പറഞ്ഞു.

എന്റെ ആദ്യ അഭിമുഖം. സ്റ്റുവര്‍ട്ട് ബിന്നിയുടെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം കഴിഞ്ഞുവെന്നും കഴിഞ്ഞ മത്സരത്തില്‍ അവന്‍ നന്നായി കളിക്കുകയും ചെയ്തുവെന്നും ഒരു നിര്‍മ്മാതാവ് എന്നോട് പറഞ്ഞു. ഇതിനെക്കുറിച്ച് അവനോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ ആവിശ്യപ്പെട്ടു. ഞാന്‍ അദ്ദേഹത്തിന് വിവാഹ ആശംസകള്‍ നേര്‍ന്നു. പിന്നീടാണ് അദ്ദേഹത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞില്ലെന്ന സത്യം അറിഞ്ഞതെന്നും മായന്തി പറഞ്ഞു.

പിന്നീട് നിരവധി തവണ ഗ്രൗണ്ടില്‍വെച്ച് കണ്ടിട്ടുണ്ടെങ്കിലും ഔദ്യോഗികമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായതിനാല്‍ അധികം സംസാരിച്ചിരുന്നില്ല. എന്നാല്‍ ഇതിനിടെ സൗഹൃദം രൂപപ്പെടുകയും ഇത് പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും നീങ്ങുകയായിരുന്നുവെന്നും മായന്തി കൂട്ടിച്ചേര്‍ത്തു. 2020ലെ ഐപിഎല്ലില്‍ മായന്തി സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ അവതാരികയായി ഇല്ലായിരുന്നു. ടൂര്‍ണമെന്റ് തുടങ്ങുന്നതിന് ഒന്നര മാസം മുമ്പ് മായന്തി കുഞ്ഞിന് ജന്മം നല്‍കിയതിനാലാണ് ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനിന്നത്. മായന്തി എവിടെയെന്ന് ചോദിച്ച് നിരവധി ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ കുഞ്ഞിനൊപ്പമുള്ള ചിത്രം മായന്തി തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്.


Click it and Unblock the Notifications











