വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റോമിയോട് ആദ്യമായി പ്രണയാഭ്യര്‍ത്ഥന നടത്തിയത് എങ്ങനെ? വെളിപ്പെടുത്തി കപില്‍ ദേവ്

മുംബൈ: ഇന്ത്യ ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടറാണ് കപില്‍ ദേവ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും മാത്രമല്ല നായകനെന്ന നിലയിലും ഇന്ത്യക്ക് വിസ്മരിക്കാനാവാത്ത പേരാണ് കപില്‍ ദേവ്. ആദ്യമായി ഇന്ത്യ ഏകദിന ലോകകപ്പ് കിരീടം നേടിയത്് കപില്‍ ദേവിന്റെ നായകത്വത്തിന് കീഴിലായിരുന്നു. പരുക്കന്‍ സ്വഭാവമാണെന്ന് തോന്നിപ്പിക്കുന്ന മുഖ ഭാവമാണെങ്കിലും ഏവരും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന താരങ്ങളിലൊരാളാണ് കപില്‍ ദേവ്.

ഇപ്പോഴിതാ തന്റെ ഭാര്യയായ റോമിയെ ആദ്യം കണ്ടതും പ്രണയം തുറന്ന് പറഞ്ഞതുമെല്ലാം തുറന്ന് പറഞ്ഞിരിക്കുകയാണ് കപില്‍ ദേവ്. 'ഒരിക്കല്‍ ഞങ്ങള്‍ കാറില്‍ യാത്രചെയ്യവെ അമുലിന്റെ പരസ്യം കണ്ടു. ആ സമയത്ത് മനോഹരമായ പരസ്യമായിരുന്നു അമുലിനുണ്ടായിരുന്നു. എന്റെ രണ്ട് പല്ലുകളില്‍ നെയ്യ് ഇരിക്കുന്ന തരത്തിലായിരുന്നു പരസ്യത്തില്‍ ഉണ്ടായിരുന്നത്. അത് കണ്ടപ്പോള്‍ എനിക്ക് രസം തോന്നുകയും ഞാന്‍ റോമിയോട് അതിന്റെയൊരു ചിത്രം എടുക്കാനും ആവിശ്യപ്പെട്ടു.

kapildev

എന്തിനാണെന്ന് അവള്‍ ചോദിച്ചപ്പോള്‍ ഭാവിയില്‍ നമ്മുടെ കുട്ടികളെ കാണിക്കാനാണെന്ന് ഞാന്‍ പറഞ്ഞു. നിങ്ങള്‍ പ്രണയാഭ്യര്‍ത്ഥന നടത്തുകയാണോ എന്ന് അവള്‍ ചോദിച്ചു. ഈ ശബ്ദം എങ്ങനെയാണ് തോന്നുന്നതെന്ന് ഞാന്‍ മറുപടിയായി ചോദിച്ചു'-കപില്‍ ദേവ് പറഞ്ഞു. നോ ഫില്‍റ്റര്‍ നേഹയെന്ന റേഡിയോ പരിപാടിയിലാണ് കപില്‍ തന്റെ പഴയ പ്രണയാനുഭവം തുറന്ന് പറഞ്ഞത്. ക്രിക്കറ്റ് താരമാണെന്ന നിലയില്‍ റോമിയുടെ അച്ഛന് റോമിയെ എനിക്ക് വിവാഹം കഴിപ്പിച്ച് നല്‍കാന്‍ സമ്മതമായിരുന്നു. എന്നാല്‍ അവളുടെ മുത്തച്ഛന് 90 വയസുണ്ടായിരുന്നു.

എന്താണ് ജോലിയെന്ന് ചോദിച്ചപ്പോള്‍ ക്രിക്കറ്റ് താരമാണെന്ന് ഞാന്‍ പറഞ്ഞു. ക്രിക്കറ്റിനെക്കുറിച്ച് അദ്ദേഹത്തിന് വലിയ അറിവുണ്ടായിരുന്നില്ല. അതിനാല്‍ത്തന്നെ ജീവിക്കാനായി എന്ത് ചെയ്യുമെന്നാണ് അദ്ദേഹം എന്നോട് ചോദിച്ചത്'-കപില്‍ പഴയ പ്രണയാനുഭവങ്ങള്‍ ഓര്‍ത്തെടുത്തു. 1980ലാണ് കപില്‍ ദേവ് റോമിയെ വിവാഹം ചെയ്തത്. കപില്‍ ദേവിന്റെ ജീവിത്തതെ ആസ്പദമാക്കി 83 എന്ന പേരില്‍ ബോളിവുഡില്‍ ചിത്രം തയ്യാറെടുക്കുകയാണ്. കപിലായി രണ്‍ബീര്‍ കപൂറും റോമിയായി ദീപിക പദ്‌ക്കോണുമാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

കഴിഞ്ഞിടെ ഹൃദയാഘാദത്തെത്തുടര്‍ന്ന് കപില്‍ ദേവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ശസ്ത്രക്രിയക്ക് ശേഷം കഴിഞ്ഞിടെയാണ് അദ്ദേഹം ആശുപത്രി വിട്ടത്. 61കാരനായ കപില്‍ ഇന്ത്യക്കുവേണ്ടി 131 ടെസ്റ്റില്‍ നിന്ന് 5248 റണ്‍സും 434 വിക്കറ്റും 225 ഏകദിനത്തില്‍ നിന്നായി 3783 റണ്‍സും 253 വിക്കറ്റും 275 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 11356 റണ്‍സും 835 വിക്കറ്റും നേടിയിട്ടുണ്ട്.

Story first published: Thursday, November 19, 2020, 16:12 [IST]
Other articles published on Nov 19, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X