വിനോദ് കാബ്ലിയുടെ ഭാര്യ വിവാദത്തില്‍; പ്രമുഖ ഗായകന്റെ പിതാവിനെ തല്ലി
മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്താരം വിനോദ് കാബ്ലിയുടെ ഭാര്യ വിവാദത്തില്‍. പ്രമുഖ ബോളിവുഡ് ഗായകന്‍ അങ്കിത് തിവാരിയുടെ പിതാവ് രാജ് കുമാര്‍ തിവാരിയെ മര്‍ദ്ദിച്ചതായുള്ള പരാതിയെ തുടര്‍ന്നാണ് കാബ്ലിയുടെ ഭാര്യ ആന്‍ഡ്രിയ ഹെവിറ്റ് കുഴപ്പത്തിലായത്. ഞായറാഴ്ച മുംബൈയിലെ ഒരു ഷോപ്പിങ് മാളിലായിരുന്നു സംഭവം.

ഇനോര്‍ബിറ്റ് മാളില്‍ ഞായറാഴ്ച വൈകിട്ട് 3.30ഓടെയാണ് സംഭവമെന്ന് കാബ്ലി പിന്നീട് പറഞ്ഞു. തിവാരി ഭാര്യയെ അപമാനിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പ്രതികരിക്കേണ്ടിവന്നത്. സംഭവത്തിനുശേഷം തങ്ങള്‍ ഫുഡ് കോര്‍ട്ടിലിരിക്കുമ്പോള്‍ ഇയാളുടെ മക്കളെന്നു പറയുന്നവര്‍ ഭാര്യയെ മര്‍ദ്ദിച്ചു. തങ്ങളാരാണെന്ന് കാണിച്ചുതരാമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയതായും കാബ്ലി ഒരു മാധ്യമത്തിന് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കി.
അമ്പത്തിയൊമ്പതുകാരനായ തിവാരി തന്നെ അനാവശ്യമായി സ്പര്‍ശിച്ചിരുന്നതായി ആന്‍ഡ്രിയയും പറഞ്ഞു. ആളുകള്‍ക്കിടയില്‍വെച്ചായിരുന്നു സംഭവം. ഇതിനിടയില്‍ താന്‍ അയാളുടെ കൈയ്യില്‍ കയറിപ്പിടിച്ചു. കൈയ്യോടെ പിടികൂടിയതോടെ ആയാള്‍ നിരപരാധി ചമയുകയായിരുന്നെന്നും അവര്‍ പറഞ്ഞു.
അതേസമയം, അനാവശ്യമായാണ് പിതാവിനെ മര്‍ദ്ദിച്ചതെന്ന് അങ്കിത് തിവാരി വ്യക്തമാക്കി. നിരപരാധിയായ പിതാവിനെയാണവര്‍ മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്തത്. സംസാരിക്കാമെന്ന് പറഞ്ഞപ്പോള്‍ തന്നെ തള്ളിമാറ്റുകയായിരുന്നു. ചെരിപ്പൂരി അടിക്കുമെന്നു പറഞ്ഞതായു അങ്കിത് ആരോപിച്ചു. സംഭവത്തില്‍ ബംഗുര്‍ നഗര്‍ പോലീസ് അന്വേഷണം നടത്തുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications