വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പന്ത് ഇങ്ങിനെയായാല്‍ പോരെന്ന് പുതിയ കോച്ച്; സ്ഥാനം തെറിക്കുമെന്ന് മുന്നറിയിപ്പ്

Batting Coach Vikram Rathore On Rishabh Pant

മൊഹാലി: ഇന്ത്യന്‍ ടീമില്‍ എംഎസ് ധോണിക്കുശേഷം പുതിയ വിക്കറ്റ് കീപ്പര്‍ ആരാണെന്നത് സംബന്ധിച്ച് ഇപ്പോഴും ഉറപ്പായിട്ടില്ല. ധോണിയോളം സ്ഥിരതകാട്ടുന്ന ഒരു കളിക്കാരനെ ഇനി കിട്ടുക പ്രയാസമായിരിക്കും. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഋഷഭ് പന്താണ് ധോണിയുടെ സ്ഥാനം ഏറ്റെടുത്തിരികകുന്നത്. എന്നാല്‍, സ്ഥിരതയില്ലായ്മ താരത്തിന് തിരിച്ചടിയായേക്കുമെന്ന് പരിശീലകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

പന്തിനെതിരെ പുതിയ പരിശീലകന്‍

പന്തിനെതിരെ പുതിയ പരിശീലകന്‍

ഒട്ടും ക്ഷമാശീലനല്ലാത്ത പന്തിനെതിരെ ഇതിനകം തന്നെ ഒട്ടേറെപേര്‍ വിമര്‍ശിച്ചിട്ടുണ്ട്. ലോകകപ്പിലും ഇന്ത്യയുടെ പുറത്താകലിന് പന്തിന്റെ അമിത ആത്മവിശ്വാസം വിനയായി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കാനിരിക്കുന്ന പരമ്പര താരത്തെ സംബന്ധിച്ച് നിര്‍ണായകമാകും. പുതിയ ബാറ്റിങ് പരിശീലകന്‍ വിക്രം റാഥോഡ് പന്തിന്റെ ക്ഷമയില്ലായ്മയെ വിമര്‍ശിച്ച് രംഗത്തെത്തിക്കഴിഞ്ഞു. പന്ത് ശ്രദ്ധാപൂര്‍വം കളിക്കണമെന്നാണ് കോച്ചിന്റെ നിര്‍ദ്ദേശം.

ശ്രദ്ധാപൂര്‍വം കളിക്കണം

ശ്രദ്ധാപൂര്‍വം കളിക്കണം

ഉത്തരവാദിത്വം ഏറ്റെടുത്ത് ബാറ്റ് വീശാന്‍ പന്തിന് കഴിയണമെന്ന് കോച്ച് വ്യക്തമാക്കി. പന്ത് കഴിവുറ്റ ബാറ്റ്‌സ്മാനാണ്. താരത്തിന്റെ എല്ലാ ഷോട്ടുകളും പുറത്തെടുക്കണമെന്നാണ് തങ്ങളുടെ ആഗ്രഹം. കളിയില്‍ വഴിത്തിരിവുണ്ടാക്കാന്‍ കഴിയുന്ന ബാറ്റ്‌സ്മാനാണ്. അതേസമയം, അശ്രദ്ധമായ ബാറ്റിങ് പലപ്പോഴും വിനയാകുന്നു. കൂടുതല്‍ ശ്രദ്ധാപൂര്‍വം കളിക്കാന്‍ കഴിയണമെന്നും റാഥോഡ് നിര്‍ദ്ദേശിച്ചു.

പന്തിനെതിരെ ശാസ്ത്രിയും

പന്തിനെതിരെ ശാസ്ത്രിയും

കഴിഞ്ഞദിവസം മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയും പന്തിനെ വിമര്‍ശിച്ചിരുന്നു. പന്ത് ഇന്ത്യയുടെ കഴിഞ്ഞ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ബാറ്റിങില്‍ നിറംമങ്ങിയിരുന്നു. ഇതാണ് ശാസ്ത്രിയെ ചൊടിപ്പിച്ചിരിക്കുന്നത്. വിന്‍ഡീസ് പര്യടനത്തില്‍ പലപ്പോഴും മോശം ഷോട്ടുകള്‍ കളിച്ചാണ് പന്ത് തന്റെ വിക്കറ്റ് കളഞ്ഞുകുളിച്ചതെന്നു ശാസ്ത്രി ചൂണ്ടിക്കാട്ടി. ഇനിയും ഇതാവര്‍ത്തിക്കുകയാണെങ്കില്‍ വലിയ വില തന്നെ താരത്തിനു നല്‍കേണ്ടി വരുമെന്ന് രവി ശാസ്ത്രി മുന്നറിയിപ്പ് നല്‍കി.

ജിംനാസ്റ്റിക് ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ആറ് ഇന്ത്യന്‍ താരങ്ങള്‍

പന്തിന് പകരക്കാര്‍ തയ്യാര്‍

പന്തിന് പകരക്കാര്‍ തയ്യാര്‍

വിന്‍ഡീസ് പര്യടനത്തിലെ മോശം പ്രകടനത്തെ തുടര്‍ന്ന് പന്തിനെതിരേ പലരും ഇതിനകം രംഗത്തു വന്നു കഴിഞ്ഞു. കളിയുടെ നിര്‍ണായക ഘട്ടങ്ങളില്‍ അനാവശ്യ ഷോട്ടുകള്‍ കളിച്ച് വിക്കറ്റ് വലിച്ചെറിയുന്നുവെന്നതാണ് താരത്തിന്റെ പ്രധാന ദൗര്‍ബല്യമായി ഏവരും ചൂണ്ടിക്കാട്ടുന്നത്. ഇനിയും ബാറ്റിങില്‍ ഫ്ളോപ്പായാല്‍ പന്തിനു പകരം മലയാളി താരം സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്കു അവസരം നല്‍കാന്‍ ഇന്ത്യ ആലോചിക്കുന്നുണ്ട്.

Story first published: Tuesday, September 17, 2019, 18:30 [IST]
Other articles published on Sep 17, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X