Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിജേന്ദര്‍ അമേരിക്കന്‍ ഇടിക്കൂട്ടിലേക്ക്; ആദ്യ മത്സരം ജൂലൈ 13-ന് മൈക്ക് സ്‌നൈഡര്‍ക്കെതിരെ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബോക്‌സിങ് താരം വിജേന്ദര്‍ സിങ് യു.എസ്. പ്രൊഫഷണല്‍ സര്‍ക്യൂട്ടില്‍ അരങ്ങേറുന്നു. ജൂലൈ 13-ന് നെവാര്‍ക്കില്‍ മൈക്ക് സ്‌നൈഡര്‍ക്കെതിരെയാണ് ആദ്യ മത്സരം. എട്ട് റൗണ്ടുകളുള്ളതായിരിക്കും മത്സരം. 33-കാരനായ വിജേന്ദര്‍ പ്രൊഫഷണല്‍ കരിയറില്‍ ഇതുവരെയുള്ള 10 മത്സരങ്ങളിലും ജയം നേടിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ ലോസ് ഏഞ്ചല്‍സില്‍ അമേരിക്കന്‍ മണ്ണിലെ അരങ്ങേറ്റം നടത്താനായിരുന്നു നേരത്തേ വിജേന്ദര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പരിക്കിനെത്തുടര്‍ന്നാണ് വൈകിയത്.

പരിക്കിനെത്തുടര്‍ന്ന് ഏപ്രിലില്‍ ഇന്ത്യയിലേക്ക് മടങ്ങിയ വിജേന്ദര്‍ ലോകസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. സൗത്ത് ഡല്‍ഹിയിലായിരുന്നു ബോക്‌സര്‍ സ്ഥാനാര്‍ഥിയായത്. ഫെബ്രുവരിയിലാണ് സ്‌നൈഡര്‍ അവസാനമായി റിങ്ങിലിറങ്ങിയത്. ടോമി ഹ്യൂസിനെതിരായ അഞ്ച് റൗണ്ട് മത്സരത്തില്‍ സ്‌നൈഡര്‍ക്ക് തോല്‍വിയായിരുന്നു.

vijendersingh


അതേസമയം, വിജേന്ദര്‍ ഒരുവര്‍ഷത്തിലേറെയായി ഒരു മത്സരത്തിലും പങ്കെടുത്തിട്ടില്ല. 2017 ജനുവരിയില്‍ ഘാനയുടെ ഏണസ്റ്റ് അമുസുവിനെതിരെയാണ് അവസാനമായി മത്സരിച്ചത്. ജയ്പുരില്‍ നടന്ന മത്സരത്തില്‍ വിജേന്ദറാണ് വിജയിയായത്.

Story first published: Friday, June 28, 2019, 9:26 [IST]
Other articles published on Jun 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+