വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതിയ ഭാവത്തിൽ വിജയ് ശങ്കര്‍; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ

ചെന്നൈ: ഏറെ പ്രതീക്ഷകളോടെ ഇന്ത്യന്‍ ടീമിലേക്ക് ഉയര്‍ന്നുവന്ന താരമായിരുന്നു വിജയ് ശങ്കര്‍. ത്രീ ഡയമന്‍ഷന്‍ താരമെന്ന വിശേഷണം നല്‍കി ഇന്ത്യയുടെ പരിശീലക സംഘം പോലും വിജയ് ശങ്കറിനെ പുകഴ്ത്തിയെങ്കിലും പ്രതീക്ഷകാക്കാന്‍ താരത്തിനായില്ല. തുടര്‍ച്ചയായ മോശം ഫോം കാരണം ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ട വിജയ് ശങ്കറിനെതിരേയുള്ള ട്രോളുകളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം. തന്റെ പഴയ ചിത്രവും പുതിയ ചിത്രവും ചേര്‍ത്തുവെച്ച് ശരീരത്തിന്റെ മാറ്റം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിജയ് ശങ്കറിനെതിരേ ട്രോള്‍ പൂരം തുടങ്ങിയത്.

മികച്ച മാറ്റം,എന്നാല്‍ ഇന്ത്യന്‍ ടീമിലെ സ്ഥാനം നിങ്ങള്‍ക്ക് നഷ്ടമായി.അതിനാല്‍ തിരിച്ചുവരാന്‍ കഠിനാധ്വാനം ചെയ്യു എന്നാണ് ഒരു ആരാധകന്‍ കമന്റ് ചെയ്തത്. ഈ ശ്രമം ക്രിക്കറ്റില്‍ കൊണ്ടുവരാന്‍ ശ്രമിക്കൂവെന്നാണ് മറ്റൊരു ആരാധകന്‍ കമന്റ് ചെയ്തത്. ഇത്തരത്തില്‍ താരത്തിനെ കളിയാക്കുന്ന നിരവധി കമന്റുകള്‍ ഇതിനോടകം വൈറലായിട്ടുണ്ട്. നിലവില്‍ വിജയ് ഹസാരെ ട്രോഫിയില്‍ തമിഴ്‌നാടിനുവേണ്ടി വിജയ് ശങ്കര്‍ കളിക്കുന്നുണ്ട്. തമിഴ്‌നാടിനുവേണ്ടി ശരാശരി പ്രകടനമാണ് താരം പുറത്തെടുക്കുന്നത്.

ബോക്‌സിങ് റിങ്ങില്‍ വീണ്ടും ദുരന്തം; അമേരിക്കന്‍ ബോക്‌സര്‍ തലക്ക് പരിക്കേറ്റ് മരിച്ചുബോക്‌സിങ് റിങ്ങില്‍ വീണ്ടും ദുരന്തം; അമേരിക്കന്‍ ബോക്‌സര്‍ തലക്ക് പരിക്കേറ്റ് മരിച്ചു

vijay-shankar

28കാരനായ വിജയ് ഇന്ത്യക്കുവേണ്ടി 12 ഏകദിനത്തില്‍ നിന്ന് 223 റണ്‍സും നാല് വിക്കറ്റും ഒമ്പത് ട്വന്റി20യില്‍ നിന്നായി 101 റണ്‍സും അഞ്ച് വിക്കറ്റും നേടിയിട്ടുണ്ട്. 33 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള വിജയുടെ പേരില്‍ 557 റണ്‍സും രണ്ട് വിക്കറ്റുമുണ്ട്.

vijayshankartweet
Story first published: Thursday, October 17, 2019, 16:41 [IST]
Other articles published on Oct 17, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X