Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റായിഡുവിനെ മറികടന്ന് ഇംഗ്ലണ്ടിലേക്ക്; ലോകകപ്പ് ടീമിലെത്തിയ വിജയ് ശങ്കറിന്റെ പ്രതികരണം

ലോകകപ്പ് ടീമിലെത്തിയ വിജയ് ശങ്കറിന്റെ പ്രതികരണം

ദില്ലി: അമ്പാട്ടി റായിഡുവിനെ മറികടന്ന് ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടംപിടിച്ച വിജയ് ശങ്കര്‍ ആണ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. അജിങ്ക്യ രഹാനെയെ പോലുള്ള താരങ്ങള്‍ പരിഗണനയിലിരിക്കുമ്പോഴാണ് ഇന്ത്യന്‍ ടീമിനുവേണ്ടി ഏറെ കളികളൊന്നും കളിക്കാതിരുന്ന വിജയ് ശങ്കര്‍ ടീമിലെത്തുന്നത്. ഓള്‍റൗണ്ട് പ്രകടനം തന്നെയാണ് താരത്തെ ടീമിലെടുക്കാന്‍ സെലക്ടര്‍മാരെ പ്രേരിപ്പിച്ചത്.

ആദ്യമായി ലോകകപ്പ് ടീമില്‍ ഇടംനേടാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നാണ് വിജയിയുടെ പ്രതികരണം. ഏത് ക്രിക്കറ്റ് താരത്തെ സംബന്ധിച്ചിടത്തോളവും ഇത് വളരെ പ്രത്യേകത നിറഞ്ഞതാണ്. തനിക്കും അങ്ങിനെത്തന്നെ. ലോകകപ്പില്‍ മികവുകാട്ടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും വിജയ് പുറത്തുവിട്ട വീഡിയോയില്‍ പറയുന്നുണ്ട്.

vijayshankar

ഇന്ത്യയ്ക്കായി ആകെ 9 ഏകദിന മത്സരങ്ങള്‍ മാത്രമാണ് വിജയ് കളിച്ചിട്ടുള്ളത്. 33 റണ്‍സ് ശരാശറിയില്‍ 165 റണ്‍സും നേടി. മീഡിയം പേസറായി തിളങ്ങാന്‍ കഴിവുള്ള ഈ തമിഴ്‌നാട്ടുകാരന്‍ മികച്ച ഫീല്‍ഡര്‍ കൂടിയാണ്. പുതിയ വര്‍ഷത്തില്‍ ഫോം നഷ്ടപ്പെട്ടത് റായിഡുവിന് തിരിച്ചടിയായപ്പോള്‍ വിജയ് നേട്ടമാക്കി. നാലാം നമ്പര്‍ സ്ഥാനത്തേക്ക് വിജയിയെ കളിപ്പിച്ചേക്കാനാണ് സാധ്യത. പിച്ചിന്റെ സാഹചര്യം കൂടി പരിഗണിച്ചായിരിക്കും താരത്തെ അന്തിമ ഇലവനില്‍ കളിപ്പിക്കുക.

വിരാട് കോലിയെ ക്യാപ്റ്റനും രോഹിത് ശര്‍മയെ വൈസ് ക്യാപ്റ്റനുമാക്കിയാണ് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, എംഎസ് ധോണി, കേദാര്‍ ജാദവ്, ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ലോകേഷ് രാഹുല്‍, വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ, ദിനേഷ് കാര്‍ത്തിക്.

Story first published: Tuesday, April 16, 2019, 9:43 [IST]
Other articles published on Apr 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+