Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പില്‍ റായിഡുവിന് പകരം എന്തുകൊണ്ട് വിജയ്; മൂന്നേ മൂന്ന് കാരണങ്ങള്‍ മാത്രം

ലോകകപ്പില്‍ റായിഡുവിന് പകരം എന്തുകൊണ്ട് വിജയ്

മുംബൈ: അവസാന ലാപ്പിലെ കുതിപ്പില്‍ അമ്പാട്ടി റായിഡുവിനെ മറികടന്ന് ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടംപിടിച്ച വിജയ് ശങ്കര്‍ എന്തുകൊണ്ട് ടീമിലെത്തിയെന്ന് പലരും ചോദിച്ചുതുടങ്ങിയിട്ടുണ്ട്. റായിഡുവിന്റെ പരിചയ സമ്പന്നതയാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. ലോകകപ്പ് പോലുള്ള ഒരു ടൂര്‍ണമെന്റില്‍ ഏറ്റവും പരിചയസമ്പന്നനായ കളിക്കാരനെ ഉള്‍പ്പെടുത്തണമെന്നും അവര്‍ നിര്‍ദ്ദേശിക്കുന്നു.

അജിങ്ക്യ രഹാനെയെ പോലുള്ള താരങ്ങള്‍ പോലും പരിഗണനയിലിരിക്കുമ്പോഴാണ് ഇന്ത്യന്‍ ടീമിനുവേണ്ടി ഏറെ കളികളൊന്നും കളിക്കാതിരുന്ന വിജയ് ശങ്കര്‍ ടീമിലെത്തുന്നത്. ഓള്‍റൗണ്ട് പ്രകടനം തന്നെയാണ് താരത്തെ ടീമിലെടുക്കാന്‍ സെലക്ടര്‍മാരെ പ്രേരിപ്പിച്ചത്. പരിചയ സമ്പന്നതയെ മറികടന്ന വിജയ് ടീമിലെത്താനുള്ള കാരണം ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.

തെരഞ്ഞെടുക്കാന്‍ മൂന്ന് കാരണങ്ങള്‍

തെരഞ്ഞെടുക്കാന്‍ മൂന്ന് കാരണങ്ങള്‍

മൂന്ന് കാരണങ്ങളാണ് വിജയിയുടെ തെരഞ്ഞെടുപ്പിന് കാരണമായത്. നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ അനുയോജ്യനെന്നതാണ് ഒരു കാരണം. മറ്റൊന്ന് മീഡിയം പേസറെന്ന രീതിയില്‍ ടീമിന് താരത്തിന്റെ സേവനം ഉപയോഗപ്പെടുത്താം. മികച്ച ഫീല്‍ഡര്‍ കൂടിയാണ് വിജയ് എന്നതാണ് മറ്റൊരു പ്രധാന കാരണം. സര്‍ക്കിളിനകത്തായാലും ബൗണ്ടറിയിലായാലും വിജയ് ഒന്നാന്തരം ഫീല്‍ഡറാണ്. അതുകൊണ്ടുതന്നെ എല്ലാംതികഞ്ഞൊരു ഓള്‍റൗണ്ടറാണ് വിജയ് എന്നാണ് സെലക്ടര്‍മാരുടെ വാദം.

റായിഡുവിന് അവസരം നല്‍കി

റായിഡുവിന് അവസരം നല്‍കി

ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെ തോല്‍വിക്കുശേഷം നാലാം നമ്പറില്‍ ചില താരങ്ങളെ പരീക്ഷിച്ചിരുന്നതായി പ്രസാദ് ചൂണ്ടിക്കാട്ടി. റായിഡുവിന് ഒട്ടേറെ അവസരങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ റായിഡുവുമായി താരതമ്യം ചെയ്യുമ്പോള്‍ വിജയ് മൂന്നു കാര്യങ്ങിളിലും മുന്നിലാണെന്നും സെലക്ടര്‍ വ്യക്തമാക്കി. ദിനേഷ് കാര്‍ത്തിക് കേദാര്‍ ജാദവ് എന്നിവരെ ആവശ്യമെങ്കില്‍ നാലാം നമ്പറില്‍ പരീക്ഷിക്കാനും ഇന്ത്യ തയ്യാറാകും.

വിജയിയുടെ പ്രകടനം

വിജയിയുടെ പ്രകടനം

ഇന്ത്യയ്ക്കായി ആകെ 9 ഏകദിന മത്സരങ്ങള്‍ മാത്രമാണ് വിജയ് കളിച്ചിട്ടുള്ളത്. 33 റണ്‍സ് ശരാശരിയില്‍ 165 റണ്‍സും നേടി. പുതിയ വര്‍ഷത്തില്‍ ഫോം നഷ്ടപ്പെട്ടത് റായിഡുവിന് തിരിച്ചടിയായപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരക്കാരനായെത്തി വിജയ് നേട്ടമുണ്ടാക്കി. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് പര്യടനമാണ് ഏത് താരവും കൊതിക്കുന്ന ലോകകപ്പ് ടീം അംഗമാകാന്‍ വിജയിക്ക് അവസരമൊരുക്കിയത്.

Story first published: Tuesday, April 16, 2019, 9:49 [IST]
Other articles published on Apr 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+