Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അമ്പാട്ടി റായിഡുവിന്റെ ത്രി ഡി കണ്ണടയ്ക്ക് മറുപടിയുമായി വിജയ് ശങ്കര്‍

ലണ്ടന്‍: ലോകകപ്പ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടാതിരുന്നതിനെ തുടര്‍ന്ന് ബിസിസിഐയെ പരിഹസിച്ച അമ്പാട്ടി റായിഡുവിന് മറുപടിയുമായി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍. അമ്പാട്ടി റായിഡുവിന് പകരം വിജയ് ശങ്കറിനെയാണ് ലോകകപ്പ് ടീമില്‍ തെരഞ്ഞെടുത്തിരുന്നത്. വജയ് ത്രീ ഡയമെന്‍ഷന്‍ താരമാണെന്നായിരുന്നു ഇതിന് ബിസിസിഐ നല്‍കിയ വിശദീകരണം.

ലോകകപ്പ് കാണാന്‍ ത്രി ഡി കണ്ണടയ്ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്ന് റായിഡു പിന്നീട് ട്വീറ്റ് ചെയ്തത് വിവാദവുമായി. ബിസിസിഐയെ പരിഹസിക്കുന്നതിനോടൊപ്പം തന്നെ തഴഞ്ഞതിനുള്ള മറുപടിയുമാണ് റായിഡു ഇതിലൂടെ നല്‍കിയത്. അന്ന് അതേക്കുറിച്ച് പ്രതികരിക്കാതിരുന്ന വിജയ് ശങ്കര്‍ ഇപ്പോള്‍ റായിഡുവിന്റെ ട്വീറ്റിന് പ്രതികരിച്ചു.

raydu and vijay

റായിഡുവിന്റെ നിരാശ തനിക്ക് മനസിലാകുമെന്നാണ് വിജയിയുടെ മറുപടി. ലോകകപ്പ് ടീമില്‍ തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ ഒരു കളിക്കാരന്റെ മാനസികാവസ്ഥ എത്തരത്തിലുള്ളതാണെന്ന് തനിക്കറിയാം. തന്റെ നിരാശയായിരിക്കാം റായിഡുവിന്റെ ട്വീറ്റിനും ഇടയാക്കിയത്. റായിഡു എന്താണ് അര്‍ഥമാക്കിയതെന്ന് തനിക്കറിയാം. അത് വേറൊരു അര്‍ഥത്തില്‍ എടുക്കേണ്ടതില്ലെന്നും വിജയ് പറഞ്ഞു.

ലോകകപ്പില്‍ നാലാം നമ്പറില്‍ കളിക്കുമെന്ന് കരുതപ്പെടുന്ന താരമാണ് വിജയ്. എന്നാല്‍, പരിശീലനത്തിനിടെ പരിക്കേറ്റതിനാല്‍ കെഎല്‍ രാഹുലാണ് ന്യൂസിലന്‍ഡിനെതിരായ സന്നാഹ മത്സരത്തില്‍ നാലാം നമ്പര്‍ ബാറ്റിങ്ങിനിറങ്ങിയത്. ബംഗ്ലാദേശിനെതിരായ രണ്ടാം സന്നാഹമത്സരത്തില്‍ വിജയ് കളിച്ചേക്കുമെന്നാണ് സൂചന.

Story first published: Sunday, May 26, 2019, 15:32 [IST]
Other articles published on May 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+