ഇന്ത്യയുടെ കളികാണാന്‍ വിജയ് മല്യയും; കള്ളനെന്ന് വിളിച്ച് ആരാധകര്‍ കൂവിവിളിച്ചു
ലണ്ടന്‍: ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത ഒന്‍പതിനായിരം കോടി രൂപ തിരിച്ചടയ്ക്കാതെ ഇന്ത്യയില്‍ നിന്നും മുങ്ങിയ വ്യവസായി വിജയ് മല്യ ലോകകപ്പില്‍ ഇന്ത്യയുടെ കളികാണാന്‍ എത്തി. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഓവലില്‍ നടന്ന കളികാണാനാണ് ക്രിക്കറ്റ് ഭ്രാന്തനായ മല്യ എത്തിയത്. എന്നാല്‍, മല്യയെ കള്ളന്‍ എന്നു വിളിച്ചുകൊണ്ടായിരുന്നു ആരാധകര്‍ സ്വീകരിച്ചത്.

കേസ് സംബന്ധിച്ചുളള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യങ്ങളില്‍ നിന്നും മല്യ ഒഴിഞ്ഞുമാറി. താന്‍ ലോകകപ്പ് മത്സരം കാണാനാണ് വന്നതെന്നായിരുന്നു വിശദീകരണം. മല്യയുടെ മകന്‍ സിദ്ധാര്‍ഥ് പിതാവിനൊപ്പം സ്റ്റേഡിയത്തില്‍ നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. മത്സരശേഷം മകനൊപ്പം കളി കാണാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും ഇന്ത്യന്‍ ടീമിന്റെ വിജയത്തിലുള്ള ആശംസയും മല്യ പങ്കുവെച്ചു.
മല്യയെ ഇന്ത്യയിലേക്ക് തിരിച്ച് അയക്കുന്നതുമായി ബന്ധപ്പെട്ട് ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയില്‍ കേസ് നടക്കുകയാണ്. തന്നെ തിരികെ അയക്കരുതാണ് മല്യയുടെ വാദം. ഇയാളെ ഇന്ത്യയിലേക്ക് മടക്കി അയക്കാനാണ് ആദ്യ കോടതി ഉത്തരവിട്ടത്. ഈ വിധിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. രാജ്യം വിട്ടതിനുശേഷം നേരത്തെയും മല്യ ഇന്ത്യയുടെ ക്രിക്കറ്റ് കളി കാണാന്‍ എത്തിയിരുന്നു. അന്നും ഇന്ത്യന്‍ ആരാധകര്‍ മല്യയെ കള്ളന്‍ എന്നുവിളിച്ച് പരസ്യമായി അപമാനിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications