വിജയ് ഹസാരെ ട്രോഫി: തമിഴ്‌നാടിനെ ദിനേഷ് കാര്‍ത്തിക് നയിക്കും
ചെന്നൈ: വിജയ് ഹസാരെ ട്രോഫിക്കുള്ള തമിഴ്‌നാട് ടീമിനെ ദിനേഷ് കാര്‍ത്തിക് നയിക്കും. ഇന്ത്യന്‍ ദേശീയ ടീം അംഗവും പരിചയസമ്പന്നനുമായ കാര്‍ത്തിക് നയിക്കുന്ന തമിഴ്‌നാട് ടീമില്‍ ശക്തമായ താരനിരതന്നെയാണുള്ളത്. ഓല്‍റൗണ്ടര്‍ വിജയ് ശങ്കറിനെ ഉപനായകനായും പ്രഖ്യാപിച്ചു. ഇന്ത്യന്‍ ദേശീയ ടീമില്‍ കളിച്ചിട്ടുള്ള നിരവധി താരങ്ങളെ ഉള്‍പ്പെടുത്തിയാണ് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ ടീം പ്രഖ്യാപിച്ചത്. മുരളി വിജയ്,അഭിനവ് മുകുന്ദ്,വാഷിങ്ടണ്‍ സുന്ദര്‍ തുടങ്ങിയവരാണ് ടീമിലെ പ്രമുഖര്‍. മുരളി വിജയിക്ക് ലീഗ് മത്സരങ്ങളുടെ തിരക്കുള്ളതിനാല്‍ അല്‍പ്പം വൈകി മാത്രമെ തമിഴ്‌നാട് ടീമിനൊപ്പം ചേരുകയുള്ളൂവെന്നാണ് വിവരം.
ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ അംഗമായിരുന്ന കാര്‍ത്തിക് ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനാണ്.ഇന്ത്യക്കുവേണ്ടി 26 ടെസ്റ്റുകളില്‍ നിന്ന് 1025 റണ്‍സും 94 ഏകദിനത്തില്‍ നിന്ന് 1752 റണ്‍സും 32 ട്വന്റി20യില്‍ നിന്ന് 399 റണ്‍സും നേടിയിട്ടുണ്ട്. 182 ഐപിഎല്‍ മത്സരങ്ങളുടെ പരിചയസമ്പത്തുള്ള കാര്‍ത്തികിന്റെ പേരില്‍ 3654 റണ്‍സുമുണ്ട്. അടുത്തിടെയായി മോശം ഫോമിലുള്ള താരം നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ്.

തമിഴ്‌നാട് ടീം:ദിനേഷ് കാര്‍ത്തിക്,വിജയ് ശങ്കര്‍,അഭിനവ് മുകുന്ദ്,മുരളി വിജയ്,അപരാജിത്,വാഷിങ്ടണ്‍ സുന്ദര്‍,എം അശ്വിന്‍,സായി കിഷോര്‍,ടി നടരാജന്‍,കെ വിഗ്നേഷ്,എം മൊഹമ്മദ്,എം സിദ്ധാര്‍ത്ഥ്,അഭിഷേക് തന്‍വാര്‍,ഹരി നിശാന്ത്,ജെ കൗസിക്,എന്‍ ജഗദീഷ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications