ലണ്ടന്‍: സ്വീഡിഷ് പ്രതിരോധ താരം വിക്ടര്‍ ലിന്‍ഡിലോഫ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി കരാര്‍ പുതുക്കി. 2024വരെ ക്ലബ്ബില്‍ തുടരാനുള്ള കരാറിലാണ് 25കാരനായ താരം ഒപ്പുവെച്ചത്. നിലവിലെ പ്രതിഫലത്തില്‍ നിന്ന് ഉയര്‍ത്തി നല്‍കിയാണ് പുതിയ കരാര്‍.ലിന്ഡിലോഫിനായി താല്‍പ്പര്യം പ്രകടിപ്പിച്ച് ബാഴ്സലോണ രംഗത്തെത്തിയതിന് പിന്നാലെയാണ് ലിന്‍ഡിലോഫ് യുണൈറ്റഡുമായി കരാര്‍ പുതുക്കിയത്. പുതിയ കരാര്‍ പ്രകാരം 60000 യൂറോ മുതല്‍ 15,000 യൂറോ വരെ അദ്ദേഹത്തിന്റെ പ്രതിഫലത്തില്‍ ഉയര്‍ത്തി നല്‍കും.
''ഫുട്ബോള്‍ കളിക്കുകയെന്നതാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്.യുണൈറ്റഡില്‍ തുടരാന്‍ സാധിച്ചതില്‍ സന്തോഷം.ക്ലബ്ബിന് ട്രോഫികള്‍ നേടിക്കൊടുക്കുന്നതിന് വേണ്ടി ശ്രമിക്കുകയെന്നതാണ് എന്റെ ലക്ഷ്യം.ആരാധകരുടെ പിന്തുണ മികച്ചതാണ്.അവര്‍ക്ക് മറുപടി ട്രോഫിയായി നല്‍കേണ്ടത് കളിക്കാരുടെ ഉത്തരവാദിത്തമാണ്.വളരെ ചെറുപ്പമായതിനാല്‍ ഇനിയും ഏറെ കാലം മുന്നോട്ട് പോകാനാകുമെന്നാണ് പ്രതീക്ഷ''-ലിന്‍ഡിലോഫ് പറഞ്ഞു.
ത്രിരാഷ്ട്ര ട്വന്റി20: സിംബാബ്വെയ്ക്കെതിരേ ബംഗ്ലാദേശിന് ജയം
ബെന്‍ഫിക്ക ബി ടീമിലൂടെ വളര്‍ന്നുവന്ന ലിന്‍ഡിലോഫ് 2013ല്‍ ബെന്‍ഫിക്ക സീനിയര്‍ ടീമിനുവേണ്ടി കളിച്ചു.നാല് വര്‍ഷം അവര്‍ക്കൊപ്പം തുടര്‍ന്ന താരം 2017ലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയത്. ക്ലബ്ബിനൊപ്പം 52 മത്സരത്തില്‍ ബൂട്ടണിഞ്ഞ ലിന്‍ഡലോഫ് ഒരു ഗോളും നേടി. 2016മുതല്‍ സ്വീഡന് ദേശീയ ടീമിനുവേണ്ടി കളിക്കുന്ന അദ്ദേഹം 31 മത്സരത്തില്‍ നിന്ന് മൂന്ന് ഗോളും നേടിയിട്ടുണ്ട്.