വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിറ്റിയേയും ചെല്‍സിയേയും തഴഞ്ഞ് ലിവര്‍പൂളിലെത്തിയത് എന്തുകൊണ്ട്? വെളിപ്പെടുത്തി വാന്‍ഡെക്ക്

ലണ്ടന്‍: ആധുനിക ഫുട്‌ബോള്‍ താരങ്ങളിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലാണ് വിജില്‍ വാന്‍ ഡെക്കിന്റെ സ്ഥാനം. ലിവര്‍പൂളിന്റെ ഈ ലിവര്‍പൂള്‍ താരത്തിന്റെ പ്രതിരോധ മികവിനെ മെസ്സി അടുത്തിടെ പുകഴ്ത്തിയിരുന്നു. സ്‌ട്രൈക്കര്‍മാര്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന വാന്‍ഡെക്ക് താന്‍ ലിവര്‍പൂളിലെത്തിയത് എങ്ങനെയെന്ന് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി തുടങ്ങി രണ്ട് പ്രമുഖ ക്ലബ്ബുകളുടെ ഓഫര്‍ നിരസിച്ചാണ് വാന്‍ഡെക്ക് ലിവര്‍പൂളിലെത്തിയത്. അതിന് കാരണം ലിവര്‍പൂള്‍ പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പാണെന്നാണ് വാന്‍ഡെക്ക് പറയുന്നത്.

ഒരു ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ ആ ക്ലബ്ബിനെ മറ്റ് ക്ലബ്ബുമായി താരതമ്യപ്പെടുത്തും ക്ലബ്ബിന്റെ ചരിത്രം നോക്കും സഹതാരങ്ങളെ നോക്കും ക്ലബ്ബിന്റെ ഭാവി പദ്ധതികള്‍ നോക്കും എന്നാല്‍ ഞാന്‍ നോക്കിയത് ക്ലബ്ബിന്റെ പരിശീലകനെയാണ്. അതിനാണ് ഞാന്‍ പ്രാധാന്യം നല്‍കിയത്. യര്‍ഗന്‍ ക്ലോപ് വ്യത്യസ്തനായ പരിശീലകനാണ്. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ എനര്‍ജി. ക്ലോപ് എപ്പോഴും നല്ല അനുഭവമാണ് സമ്മാനിച്ചത്.സത്യസന്ധനും ആത്മാര്‍ത്ഥതയുള്ള വ്യക്തിയുമാണ് ക്ലോപ്. താരങ്ങളെ എപ്പോഴും അദ്ദേഹം പ്രചോദിപ്പിക്കുമെന്നും വാന്‍ ഡെക്ക് പറഞ്ഞു.

കോലിക്ക് ഹര്‍ദിക്കിന്റെ മറുപടി ചലഞ്ച്; വീഡിയോ കണ്ട് അത്ഭുതപ്പെട്ട് ആരാധകര്‍കോലിക്ക് ഹര്‍ദിക്കിന്റെ മറുപടി ചലഞ്ച്; വീഡിയോ കണ്ട് അത്ഭുതപ്പെട്ട് ആരാധകര്‍

vandijk

നേരത്തെ കൈമാറ്റ ജാലകം തുറന്ന സമയത്ത് സിറ്റി കോച്ച് പെപ് ഗാര്‍ഡിയോളയും ചെല്‍സി കോച്ചായിരുന്ന അന്റോണിയോ കോന്റെയും തന്നെ സമീപിച്ചിരുന്നുവെന്നും വാന്‍ ഡെക്ക് പറഞ്ഞു. 2018ല്‍ പ്രതിരോധ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന പ്രതിഫലമായ 75 മില്യണ്‍ പൗണ്ടിനാണ് വാന്‍ഡെക്ക് ലിവര്‍പൂളിലെത്തിയത്. ക്ലബ്ബിനൊപ്പം മികച്ച പ്രകടനം പുറത്തെടുത്ത വാന്‍ഡെക്കിനായിരുന്നു പോയ വര്‍ഷത്തെ മികച്ച താരത്തിനുള്ള യുവേഫയുടെ പുരസ്‌കാരം. ലിവര്‍പൂളിനെ 2018-19 സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലെത്തിച്ച പ്രകടനമാണ് വാന്‍ഡെക്കിന് യുവേഫയുടെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

ലിവര്‍പൂളിനൊപ്പം 84 മത്സരത്തില്‍ നിന്നായി എട്ട് ഗോളും വാന്‍ഡെക്ക് സ്വന്തമാക്കിയിട്ടുണ്ട്. നേരത്തെ സതാംപ്റ്റണ്‍, സെല്‍റ്റിക് ക്ലബ്ബുകള്‍ക്കുവേണ്ടിയും 28കാരനായ വാന്‍ഡെക്ക് കളിച്ചിട്ടുണ്ട്. നേരത്തെ യുവേഫയുടെ മികച്ച താരമായതിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരേ പ്രതികരിച്ച വാന്‍ഡെക്കിന്റെ പ്രസ്താവന വലിയ വിവാദമാവുകയും റൊണാള്‍ഡോയുടെ സഹോദരിയടക്കം വാന്‍ ഡെക്കിനെതിരേ രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇത്തവണ ലിവര്‍പൂളിനെ പ്രീമിയര്‍ ലീഗ് കിരീടം ചൂടിച്ചതിലും വാന്‍ഡെക്കിന്റെ പ്രകടനം നിര്‍ണ്ണായകമായി. 32 മത്സരത്തില്‍ നിന്ന് 86 പോയിന്റുമായി പട്ടികയില്‍ തലപ്പത്താണ് ചെമ്പടുള്ളത്. കോവിഡിന്റെ ഇടവേളയ്ക്കുശേഷം ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ വീണ്ടും സജീവമായിട്ടുണ്ട്. കഴിഞ്ഞ ദിവസം മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയോട് എതിരില്ലാത്ത നാല്‌ഗോളിന് ലിവര്‍പൂള്‍ പരാജയപ്പെട്ടിരുന്നു.

Story first published: Sunday, July 5, 2020, 12:22 [IST]
Other articles published on Jul 5, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X