Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'മെസ്സിയേക്കാള്‍ കേമന്‍ ക്രിസ്റ്റിയാനോയെന്ന് പറയുന്നവര്‍ക്ക് ഫുട്‌ബോള്‍ അറിയില്ല'

ലണ്ടന്‍: സമകാലിക ഫുട്‌ബോള്‍ താരങ്ങളില്‍ ആരാണ് മികച്ചവനെന്ന ചോദ്യം പലഭാഗത്തുനിന്നും ഉയര്‍ന്നുകേള്‍ക്കാറുണ്ട്. അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമാണ് പലരുടേയും മറുപടി. ലോക ഫുട്‌ബോളര്‍ ബഹുമതി പത്തുവര്‍ഷത്തിലധികം മാറിമാറി പങ്കുവെച്ച ഇവര്‍ എക്കാലത്തേയും മികച്ച ഫുട്‌ബോള്‍ താരങ്ങളാണെന്ന് വാദിക്കുന്നവരും ചുരുക്കമല്ല.

നെതര്‍ലന്‍ഡ്‌സ് ഇതിഹാസമായ മാര്‍ക്കോ വാന്‍ ബാസ്റ്റണ്‍ ഇവരില്‍ ആരാണ് കേമനെന്ന് പ്രതികരിച്ചിരിക്കുകയാണ്. ക്രിസ്റ്റ്യാനോ മഹാനായ കളിക്കാരനാണെന്ന് വാന്‍ ബാസ്റ്റണ്‍ പറഞ്ഞു. എന്നാല്‍, മെസ്സിയേക്കാള്‍ മികച്ച താരം ക്രിസ്റ്റ്യാനോയാണെന്ന് പറഞ്ഞാല്‍ അവര്‍ക്ക് ഫുട്‌ബോള്‍ അറിയില്ലെന്ന് പറയും. മെസ്സിയേപ്പോലെ മെസ്സി മാത്രമാണുള്ളത്. മെസ്സിയെ അനുകരിക്കാനോ ആവര്‍ത്തിക്കാനോ കഴിയില്ല. അമ്പതോ നൂറോ വര്‍ഷം കൂടുമ്പോഴാണ് അതുപോലൊരു താരം പിറക്കുന്നത്. വളരെ കുട്ടിയായിരിക്കുമ്പോള്‍ തന്നെ തന്റെ ഫുട്‌ബോള്‍ പ്രതിഭ തെളിയിച്ച വ്യക്തിയാണ് മെസ്സിയെന്നും വാന്‍ ബാസ്റ്റണ്‍ പറയുന്നു.

marcovanbasten

അയാക്‌സിനുവേണ്ടി കരിയറിലെ പ്രധാനഭാഗം മാറ്റിവെച്ച വാന്‍ ബാസ്റ്റണ്‍ 152 കളിയില്‍നിന്നും 172 ഗോളുകള്‍ നേടിയിട്ടുണ്ട്. പിന്നീടദ്ദേഹം മിലാനിനേക്ക് കൂടുമാറി. 1988ല്‍ നെതര്‍ലന്‍ഡ്‌സ് യൂറോ കപ്പ് നേടിയപ്പോള്‍ പ്രധാന പങ്കുവഹിച്ചു. റൂഡ് ഗുള്ളിറ്റ്, ഫ്രാങ്ക് റൈക്കാര്‍ഡ് തുടങ്ങിയ പ്രതിഭാശാലികളുടെ സമകാലികനായിരുന്നു. മൂന്നുതവണ ബാലണ്‍ ഡി ഓര്‍ അവര്‍ഡ് നേടിയ അപൂര്‍ കളിക്കാരില്‍ ഒരാള്‍ കൂടിയാണ് വാന്‍ ബാസ്റ്റണ്‍,

Story first published: Saturday, February 29, 2020, 17:38 [IST]
Other articles published on Feb 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+