ഓസീസ് ക്രിക്കറ്റ് താരത്തിന്റെ സഹോദരന്‍ തീവ്രവാദവിരുദ്ധ പോലീസിന്റെ പിടിയില്‍
സിഡ്‌നി: ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിര്‍ണായകമാകുമെന്ന് കരുതപ്പെടുന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഉസ്മാന്‍ ഖവാജയുടെ സഹോദരന്‍ തീവ്രവാദ വിരുദ്ധ പോലീസിന്റെ പിടിയിലായി. കവാജയുടെ സഹോദരന്‍ അര്‍സലാന്‍ ഖവാജയാണ് വ്യാജ ഭീകരാക്രമണ പദ്ധതിയിലൂടെ മറ്റൊരാളെ കുടുക്കാന്‍ ശ്രമിച്ച കേസില്‍ ഓസ്‌ട്രേലിയന്‍ പോലീസിന്റെ പിടിയിലായത്.
അര്‍സലാന്റെ സഹപ്രവര്‍ത്തകനും ശ്രീലങ്കന്‍ വംശജനുമായ മുഹമ്മദ് കമീറിനെയാണ് കുടുക്കാന്‍ ശ്രമിച്ചത്. ഒരു യുവതിയുടെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിയാണ് മുഹമ്മദ് കമീര്‍. രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശാല കാമ്പസില്‍ നടത്തിയ പരിശോധനയില്‍ തീവ്രവാദ ആക്രമണപദ്ധതിയെക്കുറിച്ച് സൂചിപ്പിക്കുന്ന വിവരങ്ങള്‍ പിടിച്ചെടുത്തു.

മുന്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കോം ടേണ്‍ബുള്ളിനെയും മുന്‍ വിദേശകാര്യ മന്ത്രി ജൂലി ബിഷപ്പിനെയും വധിക്കാന്‍ പദ്ധതിയിട്ട വിവരങ്ങളാണ് പിടിച്ചെടുത്തത്. ഇതേതുടര്‍ന്ന് കഴിഞ്ഞ ഓഗസ്തില്‍ തീവ്രവാദ ആക്രമണം സംശയിച്ച് മുഹമ്മദ് കമീര്‍ നാലാഴ്ചയോളം ജയിലില്‍ കിടന്നു. പിന്നീട് ഇയാള്‍ക്കെതിരായ കുറ്റങ്ങളൊന്നും തെളിയിക്കാന്‍ കഴിഞ്ഞില്ല.
സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിയതോടെയാണ് അര്‍സലാന്‍, മുഹമ്മദ് കമീറിനെ കുടുക്കാന്‍ ശ്രമിച്ചതാണെന്ന് കണ്ടെത്തിയത്. അഡ്‌ലെയ്ഡില്‍ തുടങ്ങാനിരിക്കുന്ന ആദ്യ ടെസ്റ്റ് തയ്യാറെടുക്കവെയാണ് ഉസ്മാന്‍ ഖവാജ സഹോദരന്റെ അറസ്റ്റ് വിവരം അറിഞ്ഞത്. തന്റേയും കുടുംബത്തിന്റെയും സ്വകാര്യത മാനിക്കണമെന്നും കേസ് പോലീസ് അന്വേഷിക്കുന്നുണ്ടെന്നുമാണ് ഖവാജയുടെ പ്രതികരണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications