വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുഎസ് ഓപ്പണ്‍ ടെന്നീസിന് തുടക്കമാകുന്നു; ടോപ് സീഡായി തെരഞ്ഞെടുത്ത് ഈ കളിക്കാരെ

ന്യൂയോര്‍ക്ക: യുഎസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമന്റെിന് തിങ്കളാഴ്ച ന്യൂയോര്‍ക്കില്‍ തുടക്കമാകുമ്പോള്‍ താരങ്ങളുടെ സീഡിങ് പുറത്തുവിട്ടു. ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ കിരീട ജേതാക്കളുമായ നൊവാക് ദ്യോക്കോവിച്ചും നവോമി ഒസാക്കയുമാണ് പുരുഷ വനിതാ വിഭാഗത്തിലെ ടോപ് സീഡുകള്‍. മൂന്നു തവണ യുഎസ് ഓപ്പണ്‍ ചാമ്പ്യനായ ദ്യോക്കോവിച്ചിന് തൊട്ടുപിന്നിലുള്ളത് 2017ലെ ചാമ്പ്യന്‍ റാഫേല്‍ നദാലാണ്.

പുരുഷ വിഭാഗത്തില്‍ റോജര്‍ ഫെഡറര്‍ മൂന്നാം സീഡ് ആണ്. ഓസ്‌ട്രേലിയയുടെ ഡൊമനിക് തീം, റഷ്യയുടെ ഡാനില്‍ മദ്‌വെദേവ്, ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വെരേവ് എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലും സീഡ് ചെയ്യപ്പെട്ടു. മുന്‍ ചാമ്പ്യന്‍ മരിന്‍ സിലിച്ച് 22-ാം സീഡും സ്റ്റാന്‍ വാവ്‌റിങ്ക ഇരുപത്തിമൂന്നാം സീഡുമാണ്. ഇത്തവണയും ആദ്യ മൂന്ന് സീഡിലുള്ള താരങ്ങള്‍ക്കാണ് കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; സൈനയും ശ്രീകാന്തും മൂന്നാം റൗണ്ടില്‍ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; സൈനയും ശ്രീകാന്തും മൂന്നാം റൗണ്ടില്‍

novakdjokovic

ജാപ്പനീസ് താരം ഒസാക്കയ്ക്ക് പിന്നില്‍ വനിതാ വിഭാഗത്തില്‍ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ ആഷ് ബാര്‍ട്ടിയാണ് രണ്ടാം സീഡ്. ചെക്ക് റിപ്പബ്ലിക്കിന്റെ പ്ലിസ്‌കോവ, വിംബിള്‍ ചാമ്പ്യന്‍ സിമോണ ഹാലപ് എന്നിവര്‍ പിറകിലുണ്ട്. അമേരിക്കയുടെ സെറീയ വില്യംസ് 24-ാം സീഡാണ്. സെറീനയെ ഫൈനലില്‍ തോല്‍പ്പിച്ചാണ് കഴിഞ്ഞ തവണ ഒസാക്ക കിരീടം നേടിയത്. 2016ലെ ചാമ്പ്യന്‍ ആഞ്ചലെക്യു കെര്‍ബര്‍ 14-ാം സീഡായാണ് കളിക്കിറങ്ങുക.

Story first published: Thursday, August 22, 2019, 11:16 [IST]
Other articles published on Aug 22, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X