വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക്‌ അമേരിക്ക വിസ നിഷേധിച്ചു

മുഹമ്മദ് ഷമിക്ക്‌ വിസ നിഷേധിച്ച് അമേരിക്ക

ദില്ലി: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് അമേരിക്ക വിസ നിഷേധിച്ചതിനെ തുടര്‍ന്ന് ബിസിസിഐ ഇടപെട്ടു. ഗാര്‍ഹിക പീഡനക്കേസ് ഉള്ളതിനാലാണ് താരത്തിന് തുടക്കത്തില്‍ വിസ നിഷേധിച്ചതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രി യുഎസ് എംബസ്സിക്ക് കത്തയച്ചതിനെ തുടര്‍ന്ന് ഷമിക്ക് പിന്നീട് വിസ അനുവദിച്ചു. അന്താരാഷ്ട്ര കായിക താരങ്ങള്‍ക്കുള്ള വിസയാണ് ഷമിക്ക് ലഭിച്ചത്.

പ്രോ കബഡി ലീഗ്; ടൈറ്റന്‍സിന് തുടര്‍ച്ചയായ നാലാം തോല്‍വി; പറ്റ്‌നയ്ക്ക് ആദ്യ ജയംപ്രോ കബഡി ലീഗ്; ടൈറ്റന്‍സിന് തുടര്‍ച്ചയായ നാലാം തോല്‍വി; പറ്റ്‌നയ്ക്ക് ആദ്യ ജയം

തുടക്കത്തില്‍ ഷമിയുടെ വിസ നിഷേധിച്ചിരുന്നെന്നും ബിസിസിഐ ഇടപെട്ടതിനെ തുടര്‍ന്നാണ് വിസ അനുവദിച്ചതെന്നും ബിസിസിഐയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പുറത്തുവന്നു. പോലീസ് കേസ് ആണ് എംബസി വിസ നിഷേധിക്കാന്‍ ഇടയാക്കിയത്. ഇതിനുശേഷം ആവശ്യമായ രേഖകള്‍ ഹാജരാക്കിയശേഷം ഷമിക്ക് വിസ അനുവദിക്കാന്‍ എംബസി തയ്യാറാവുകയായിരുന്നെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്.

mohammedshami

ഭാര്യ ഹസിന്‍ ജഹാനുമായുള്ള കുടുംബവഴക്കാണ് ഷമിക്കെതിരെ പോലീസ് കേസിനിടയാക്കിയത്. ഇതര സ്ത്രീകളുമായി ഷമിക്ക് ബന്ധമുണ്ടെന്ന് ഭാര്യ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഗാര്‍ഹിക പീഡനം ആരോപിച്ച് അവര്‍ പരാതി നല്‍കുകയും ചെയ്തു. സംഭവത്തില്‍ ഷമിക്കെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. വിഷയത്തില്‍ അന്വേഷണം നടത്തിയ ബിസിസിഐ ഷമിയെ കുറ്റവിമുക്തനാക്കിയശേഷമാണ് ടീമില്‍ തിരികെയെടുത്തത്.

Story first published: Saturday, July 27, 2019, 9:52 [IST]
Other articles published on Jul 27, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X