വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവാദത്തിന് ഇരയാകാനില്ല, പരസ്പരം ബ്ലോക്ക് ചെയ്ത് റിഷഭ് പന്തും ഉര്‍വശി റൗത്തീലയും

മുംബൈ: ക്രിക്കറ്റ് താരങ്ങളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അറിയാന്‍ ആരാധകര്‍ക്ക് എന്നും താത്പര്യമാണ്. യുവതാരങ്ങളുടെ പ്രണയവും മറ്റും ഗോസിപ്പായി പെട്ടെന്ന് പടരുകയും ചെയ്യും. ഈ അടുത്തായി ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിന്റെ പേരും ഗോസിപ്പ് കോളങ്ങളില്‍ ഉയര്‍ന്നുകേട്ടിരുന്നു. ഹോളിവുഡ് താരത്തെയും റിഷഭിനെയും ചേര്‍ത്തുള്ള പ്രണയ അഭ്യൂഹങ്ങള്‍ പരന്നതോടെ പ്രശ്‌നം പരിഹരിക്കാന്‍ റിഷഭ് തന്നെ രംഗത്തെത്തി.

തന്റെ പേരിനൊപ്പം ചേര്‍ത്ത് ഗോസിപ്പ് കോളത്തില്‍ ഇടം പിടിച്ച ബോളിവുഡ് നായികയും മോഡലുമായ ഉര്‍വശി റൗത്തീലയെ സാമൂഹ്യ മാധ്യമങ്ങളില്‍ ബ്ലോക്ക് ചെയ്താണ് റിഷഭ് ഗോസിപ്പുകാരുടെ വായടപ്പിച്ചത്. വോയിസ് കോളിലും ബ്ലോക്ക് ചെയ്തതടക്കമുള്ള വിവരം സ്‌പോര്‍ട്ട് ബോയിയാണ് പുറത്തുവിട്ടത്. റിഷഭിനെ ഉര്‍വശിയും ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഇരുവരും തമ്മിലുള്ള പരസ്പര ധാരണയുടെ ഭാഗമായാണ് ബ്ലോക്ക് ചെയ്തതെന്നാണ് വിവരം. കഴിഞ്ഞിടെ തന്റെ പെണ്‍സുഹൃത്താരെന്ന് റിഷഭ് വെളിപ്പെടുത്തിയിരുന്നു.

rishabhpant

 ന്യൂസീലന്‍ഡ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം കാത്ത് ഹര്‍ദിക്, പ്രഖ്യാപനം ഇന്ന് ന്യൂസീലന്‍ഡ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം കാത്ത് ഹര്‍ദിക്, പ്രഖ്യാപനം ഇന്ന്

ഗേള്‍ ഫ്രണ്ടായ ഇഷാ നെഗിയുമായുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ താരം പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നീ കൂടെ ഉള്ളപ്പോള്‍ കൂടുതല്‍ മികച്ചതായി തോന്നുവെന്ന അടിക്കുറിപ്പോടെയായിരുന്നു റിഷഭ് ഫോട്ടോ പോസ്റ്റ് ചെയ്തത്. റിഷഭും ഇഷയും തമ്മില്‍ അഞ്ച് വര്‍ഷമായി പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. നേരത്തെ ഹര്‍ദിക് പാണ്ഡ്യയുമായും ഉര്‍വശിയുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ ബോളിവുഡ് താരം നടാഷ സ്റ്റാന്‍കോവിക്കുമായി കഴിഞ്ഞിടെ ഹര്‍ദികിന്റെ കല്യാണ നിശ്ചയം കഴിഞ്ഞതോട ഈ ഗോസിപ്പിന് അവസാനമായി.

Story first published: Sunday, January 12, 2020, 9:39 [IST]
Other articles published on Jan 12, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X