വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അണ്ടര്‍ 20 ലോകകപ്പ്; യുക്രൈനും ഇറ്റലിയും സെമിയില്‍

വാര്‍സൗ: പോളണ്ടില്‍ നടന്നുവരുന്ന അണ്ടര്‍ 20 ഫുട്‌ബോള്‍ ലോകകപ്പില്‍ യുക്രൈനും ഇറ്റലിയും സെമി ഫൈനലില്‍ കടന്നു. യുക്രൈന്‍ ഏകപക്ഷീയമായ ഒരു ഗോളിന് കൊളംബിയയെ കീഴടക്കിയപ്പോള്‍ 4-2ന് മാലിയെ കീഴ്‌പ്പെടുത്തി ഇറ്റലിയും സെമിയിലെത്തി. ചൊവ്വാഴ്ച നടക്കുന്ന ആദ്യ സെമിയില്‍ യുക്രൈന്‍ ഇറ്റലിയെ നേരിടും.

ഓസ്‌ട്രേലിയയെ നേരിടാന്‍ ഇന്ത്യ ലണ്ടനില്‍; ഹൈക്കമ്മീഷണറുടെ വസതിയില്‍ വിരുന്ന്
യുക്രൈനെതിരെ കളിയുടെ ഭൂരിഭാഗം സമയവും പന്ത് കൈവശം വെച്ചശേഷമായിരുന്നു കൊളംബിയയുടെ ഞെട്ടിക്കുന്ന തോല്‍വി. ഡാനിലോ സികന്‍ 11-ാം മിനിറ്റില്‍ നേടിയ ഗോളിന് മറുപടി നല്‍കാന്‍ കൊളംബിയയ്ക്ക് കഴിഞ്ഞില്ല. ഗോള്‍ നേടിയശേഷം കടുത്ത പ്രതിരോധത്തിലേക്ക് കടന്ന യുക്രൈന്‍ ജയം പിടിച്ചെടുക്കുകയായിരുന്നു. 86-ാം മിനിറ്റില്‍ കാര്‍ബൊണേറോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതും അവസാന മിനിറ്റുകളില്‍ കൊളംബിയയ്ക്ക് തിരിച്ചടിയായി.

football

രണ്ടാം ക്വാര്‍ട്ടറില്‍ ഒസ്മാന്‍ ദിയാക്കിറ്റി 21-ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതാണ് മാലിയുടെ തോല്‍വിക്കിടയാക്കിയത്. 10 പേരായി ചുരുങ്ങിയിട്ടും ഇറ്റലിക്കെതിരെ വീറുറ്റ പ്രകടനം കാഴ്ചവെക്കാന്‍ മാലിക്ക് കഴിഞ്ഞു. 12-ാം മിനിറ്റില്‍ ഇബ്രാഹിം കോനെയുടെ സെല്‍ഫ് ഗോളില്‍ ഇറ്റലി മുന്നില്‍ കടന്നിരുന്നു. ആന്ദ്രെ പിനാമോന്റി(60, 83) ഇരട്ടഗോള്‍ നേടി. ഡേവിഡ് ഫറ്റേസിയുടെ വകയായിരുന്നു മറ്റൊരു ഗോള്‍. മാലിക്കുവേണ്ടി കൊയ്റ്റ(38), മുഹമ്മദ് കമാറ(79) എന്നിവര്‍ ഗോള്‍ നേടി.

Story first published: Saturday, June 8, 2019, 12:20 [IST]
Other articles published on Jun 8, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X