വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദേശീയ ടീമില്‍ സ്ഥാനം ഉറപ്പിച്ച് ജയ്‌സ്വാള്‍, വട്ടംകറക്കി ബിഷ്‌ണോയ്; അണ്ടര്‍ 19 ലോകകപ്പ് പ്രതീക്ഷകള്‍

മുംബൈ: അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ബംഗ്ലാദേശിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി ശോഭനമാണെന്ന് തെളിയിക്കുന്നതാണ് കളിക്കാരുടെ പ്രകടനങ്ങള്‍. ബൗളിങ്ങിലും ബാറ്റിങ്ങിലും ഭാവിയില്‍ ഇന്ത്യന്‍ ദേശീയ ടീമില്‍ ഇടംപിടിക്കുമെന്ന് ഉറപ്പിക്കുന്ന പ്രതിഭാധനരായ കളിക്കാര്‍ അണ്ടര്‍ 19 ലോകകപ്പിലൂടെ ഉദിച്ചുയര്‍ന്നിട്ടുണ്ട്.

ദേശീയ ടീമിലേക്ക് ജയ്‌സ്വാള്‍

ദേശീയ ടീമിലേക്ക് ജയ്‌സ്വാള്‍

അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഈ വര്‍ഷം തന്നെ ഇന്ത്യന്‍ ടീമിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പിക്കുന്ന ഓള്‍റൗണ്ടറാണ് യശസ്വി ജയ് സ്വാള്‍. അണ്ടര്‍ 19 ലോകകപ്പിലെതാരമായി മാറിയ യശസ്വി വമ്പന്‍ ബാറ്റിങ് പ്രകടനമാണ് ടൂര്‍ണമെന്റില്‍ കാഴ്ചവെച്ചത്. ലോകകപ്പില്‍ ആകെ 400 റണ്‍സ് സ്‌കോര്‍ ചെയ്ത ഇടംകൈയ്യന്‍ താരം ഫൈനലില്‍ 88 റണ്‍സെടുത്ത് ഇന്ത്യന്‍ ഇന്നിങ്‌സിന് നെടുംതൂണായി. ലോകകപ്പില്‍ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്തതും ജയ്‌സ്വാള്‍ തന്നെ.

പാക്കിസ്ഥാനെതിരെ സെഞ്ച്വറി

പാക്കിസ്ഥാനെതിരെ സെഞ്ച്വറി

പാക്കിസ്ഥാനെതിരെ സെഞ്ച്വറി നേടിയ ജയ്‌സ്വാളിന്റെ പ്രകടനമാണ് സെമിയില്‍ ഇന്ത്യയ്ക്ക് 10 വിക്കറ്റിന്റെ ജയം സമ്മാനിച്ചത്. ഇതു കൂടാതെ നാല് അര്‍ധശതകങ്ങളും നേടി. ഒരിക്കല്‍ ഉപജീവനത്തിനായി തെരുവില്‍ പാനിപൂരി വിറ്റ ജയ്‌സ്വാളിന്റെ പ്രകടനം ദേശീയ സെലക്ടമാര്‍ക്കും അവഗണിക്കാനാകില്ല. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി അരങ്ങേറാന്‍ ഒരുങ്ങുന്ന താരത്തിന് ടൂര്‍ണമെന്റിലെ പ്രകടനത്തോടെ ദേശീയ ടീമിലെത്താന്‍ കഴിഞ്ഞേക്കും.

മൂന്നാം ഏകദിനം; ഇന്ത്യ ബുംറയെ ഒഴിവാക്കിയേക്കും, ന്യൂസിലന്‍ഡിന്റെ പ്രമുഖര്‍ പുറത്ത്

രവി ബിഷ്‌ണോയ്

രവി ബിഷ്‌ണോയ്

ദേശീയ ടീമിലെത്താന്‍ പ്രാപ്തിയുള്ള മറ്റൊരു കളിക്കാരനാണ് രവി ബിഷ്‌ണോയ്. ലോകകപ്പ് ഫൈനലില്‍ ബംഗ്ലാദേശിന്റെ മുന്‍നിരക്കാരെ മടക്കി ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിയത് ബിഷ്‌ണോയിയാണ്. ബാറ്റ്‌സ്മാന്മാരെ വട്ടംകറക്കുന്ന ഗൂഗ്ലികളാണ് ഈ ലെഗ്‌സ്പിന്നറുടെ പ്രധാന ആയുധം. 17 വിക്കറ്റുമായി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്തതും മറ്റാരുമല്ല. ക്രിക്കറ്റ് മൈതാനം പോലുമില്ലാത്ത രാജസ്ഥാനിലെ ഒരു ഗ്രാമത്തില്‍നിന്നുമാണ് ലോക ശ്രദ്ധയിലേക്ക് ബിഷ്‌ണോയ് കടന്നുവരുന്നത്.

മൂന്നാം അങ്കത്തില്‍ തിരിച്ചടിച്ച് ഇംഗ്ലണ്ട്; ദക്ഷിണാഫ്രിക്ക്‌ക്കെതിരായ ഏകദിന പരമ്പര സമനിലയില്‍

കാര്‍ത്തിക് ത്യാഗി

കാര്‍ത്തിക് ത്യാഗി

പേസ് ബൗളിങ്ങിലെ ഭാവി വാഗ്ദാനമാണ് കാര്‍ത്തിക് ത്യാഗി. ഇതിനകം തന്നെ ത്യാഗി ഫ്സ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിക്കഴിഞ്ഞു. ലോകകപ്പില്‍ 6 കളികളില്‍നിന്നും 11 വിക്കറ്റാണ് ത്യാഗി സ്വന്തമാക്കിയത്. ബൗളര്‍മാരില്‍ മികച്ച ശരാശരിയും ത്യാഗിക്കുണ്ട്. കേവലം 3.49 മാത്രമാണ് ത്യാഗി ഒരോവറില്‍ വിട്ടുകൊടുത്ത ശരാശരി റണ്‍സ്. ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ 4 വിക്കറ്റ് വീഴ്ത്തി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.

Story first published: Monday, February 10, 2020, 12:05 [IST]
Other articles published on Feb 10, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X