അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലെ തമ്മിലടി; അഞ്ച് കളിക്കാര്‍ക്കെതിരെ നടപടി
ദുബായ്: അണ്ടര്‍ 19 ലോകകപ്പ് ഫൈനലിനുശേഷം ഇന്ത്യയുടേയും ബംഗ്ലാദേശിന്റേയും കളിക്കാര്‍ നടത്തിയ കൈയ്യാങ്കളിയില്‍ നടപടിയുമായി ഐസിസി. അഞ്ചു കളിക്കാര്‍ക്കെതിരെയാണ് ഐസിസി നടപടിയുണ്ടാവുക. ബംഗ്ലാദേശ് കളിക്കാരായ തൗഹിദ് ഹൃദോയ്, ഷമിം ഹുസ്സൈന്‍, റാക്കിബുള്‍ ഹസന്‍ ഇന്ത്യന്‍ താരങ്ങളായ ആകാശ് സിങ്, രവി ബിഷ്‌ണോയ് എന്നിവര്‍ക്കും എതിരെയാണ് അച്ചടക്ക നടപടി.
കൈയ്യാങ്കളിയില്‍ ഏര്‍പ്പെട്ട കളിക്കാരെ 4 മുതല്‍ 10 മത്സരങ്ങള്‍വരെ വിലക്കും. മത്സരത്തിനിടെ ബംഗ്ലാദേശ് കളിക്കാരനെ പുറത്താക്കിയതില്‍ അമിതാഹ്ലാദം പ്രകടിപ്പിച്ച ഇന്ത്യന്‍താരം രവി ബിഷ്‌ണോയ്ക്ക് രണ്ട് ഡീമെറിറ്റ് പോയന്റും ലഭിച്ചു. ജയം ഉറപ്പിച്ച് ഫൈനലിന് ഇറങ്ങിയ ഇന്ത്യ 3 വിക്കറ്റിനാണ് ബംഗ്ലാദേശ് അട്ടിമറിച്ചത്. ബാറ്റിങ്ങിലെ പരാജയം ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിവിടുകയായിരുന്നു.

ഫൈനല്‍ മത്സരം കടുത്തതായിരുന്നെന്ന് ഐസിസി ജനറല്‍ മാനേജര്‍ ജെഫ് അല്ലാര്‍ഡൈസ് പറഞ്ഞു. എന്നാല്‍ മത്സരശേഷം കളിക്കാര്‍ തമ്മിലുള്ള കൈയ്യാങ്കളി നിരാശാജനകമാണ്. ഇത്തരം രംഗങ്ങള്‍ കായിക രംഗത്ത് ഉണ്ടാകാന്‍ പാട്ടില്ലാത്തതുമാണ്. പരസ്പര ബഹുമാനം ക്രിക്കറ്റില്‍ ഉണ്ടായിരിക്കണം. മത്സരം തോറ്റാലും ജയിച്ചാലും സ്വയം അച്ചടക്കം കാണിക്കാന്‍ കളിക്കാര്‍ തയ്യാറാകണം. എതിരാളികളെ അംഗീകരിക്കാനും അഭിനന്ദിക്കാനും മടിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications