For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐഒഎക്ക് ഞെട്ടല്‍; കബഡി ലോകകപ്പില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ സംഘം പാകിസ്താനില്‍

കറാച്ചി: കബഡി ലോകകപ്പില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ സംഘമെന്ന് അവകാശപ്പെടുന്ന ടീം പാകിസ്താനില്‍. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആഭ്യന്തര ബന്ധം മോശമായിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമുകളെ പാകിസ്താന്‍ പര്യടനത്തില്‍ നിന്ന് വിലക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ ടീമെന്ന അവകാശപ്പെട്ട് ഒരു സംഘം പാകിസ്താനിലെത്തിയത്. പാകിസ്താനിലെത്തിയ ടീമിന്റെ ചിത്രം അവര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇതിന് പിന്നാലെ സംഭവത്തെക്കുറിച്ച് പ്രതികരിച്ച് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ (ഐഒഎ) വൃത്തങ്ങള്‍ രംഗത്തെത്തി. അവര്‍ ഇന്ത്യക്കാരല്ലെന്ന നിലപാടിലാണ് ഐഒഎ.

അവര്‍ ഔദ്യോഗിക ടീമല്ലെന്നും ഐഒഎയുടെയോ അമേയ്ചര്‍ കബഡി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെയോ അറിവോടെയല്ല അവര്‍ പോയിരിക്കുന്നതെന്നും ഐഎഎന്‍സ്, ഐഒഎ തലവന്‍ നരീന്ദര്‍ ബത്ര പറഞ്ഞു. ഐഒഎ കബഡി ലോകകപ്പില്‍ കളിക്കാന്‍ അനുമതി നല്‍കിയിട്ടില്ല. ആരാണ് ഇന്ത്യന്‍ സംഘമെന്ന് പറഞ്ഞ് പോയിരിക്കുന്നതെന്ന് അറിയില്ല. ഇവരില്‍ എത്രപേര്‍ കബഡി ഫെഡറേഷനില്‍ മെമ്പര്‍മാരാണെന്ന് അറിയില്ല. ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്ന് കായിക മന്ത്രിയും അറിയിച്ചു. അതിനാല്‍ത്തന്നെ ആരാണ് അവരെന്നോ അവരുടെ ഉദ്ദേശമെന്തെന്നോ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ ഇന്ത്യന്‍ കായിക വിഭാഗത്തിനോ ഐഒഎയ്‌ക്കോ യാതൊരു ഉത്തരവാദിത്തവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

unofficialindiankabadditeaminpakistan

വാഗാബോര്‍ഡര്‍ വഴിയാണ് ഇന്ത്യന്‍ ടീമെന്ന് അവകാശപ്പെടുന്നവര്‍ ലാഹോറിലെത്തിയത്. ആദ്യമായാണ് പാകിസ്താനില്‍ കബഡി ലോകകപ്പ് നടക്കുന്നത്. 10 രാജ്യങ്ങളാണ് ലോകകപ്പില്‍ പങ്കെടുക്കുന്നത്.24 മത്സരങ്ങളാണ് ടൂര്‍ണമെന്റിലുള്ളത്. വിജയിക്കുന്നവര്‍ക്ക് 10 ദശലക്ഷമാണ് സമ്മാനമായി ലഭിക്കുന്നത്. റണ്ണേഴ്‌സപ്പിന് 7.5 ദശലക്ഷവും ലഭിക്കും.

Story first published: Tuesday, February 11, 2020, 8:37 [IST]
Other articles published on Feb 11, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+