Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഉമേഷ് യാദവ് മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാനോ? ഉമേഷ് അതിന് യോഗ്യന്‍... പറയുന്നത് കോലി തന്നെ

മുംബൈ: ജസ്പ്രീത് ബൂംറയുടെ പകരക്കാരനായി ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടം പിടിച്ച് തകര്‍പ്പന്‍ പ്രകടനമാണ് ഉമേഷ് യാദവ് പുറത്തെടുക്കുന്നത്. ഫാസ്റ്റ് ബൗളിങ്ങിലെ മികവിനൊപ്പം വാലറ്റത്ത് വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. ടെസ്റ്റിലെ വേഗത്തില്‍ 30 റണ്‍സ് നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോഡടക്കം സ്വന്തം പേരിലാക്കിയ ഉമേഷിനെ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യിക്കാമെന്നാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി അഭിപ്രായപ്പെട്ടത്. ബോറിയ മജുംദാര്‍ പരിപാടിക്കിടയിലാണ് കോലി തമാശയായി ഉമേഷിന്റെ ബാറ്റിങ്ങിനെക്കുറിച്ച് പറഞ്ഞത്.

വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കുന്ന ഉമേഷിനെ വിദേശ മത്സരങ്ങളില്‍ ഹര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ ഓള്‍റൗണ്ടറായും പരിഗണിക്കാമെന്നും കോലി തമാശരൂപേണ പറഞ്ഞു. 30തിലധികം ടെസ്റ്റ് ഇന്നിങ്‌സുകള്‍ കളിച്ചവരില്‍ മികച്ച ട്രൈക്കറേറ്റുള്ള ബാറ്റ്‌സ്മാനെന്ന റെക്കോഡ് ഉമേഷിന്റെ പേരിലാണ്. 10 പന്തില്‍ 30 റണ്‍സ് നേടിയും താരം റെക്കോഡിട്ടു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിലായിരുന്നു ഉമേഷിന്റെ ബാറ്റിങ് വെടിക്കെട്ട്.സിക്‌സുകളിലും റെക്കോഡില്‍ ഇടം നേടാന്‍ ഉമേഷിനായി. ഒരു ഇന്നിങ്‌സിലെ നേരിട്ട ആദ്യ രണ്ട് പന്തും സിക്‌സര്‍ പറത്തുന്നവരില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെയും ഫോഫി വില്യംസിന്റെയും റെക്കോഡിനൊപ്പമാണ് ഉമേഷെത്തിയത്.

kohliandumesh

2019ല്‍ ബൗളര്‍മാര്‍ക്കിടയില്‍ മികച്ച ബാറ്റിങ് ശരാശരിയും (13.65) സ്‌ട്രൈക്കറേറ്റും (23.1) ഉമേഷിന്റെ പേരിലാണ്. ബൗളിങ്ങില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന താരം ദക്ഷിണാഫ്രിക്ക,ബംഗ്ലാദേശ് പരമ്പരയിലൂടെ 23 വിക്കറ്റാണ് അക്കൗണ്ടിലാക്കിയത്. ജനുവരിയില്‍ ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലും ഇടം പിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഉമേഷുള്ളത്.

Story first published: Sunday, December 1, 2019, 17:03 [IST]
Other articles published on Dec 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+