For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂന്ന് വര്‍ഷ വിലക്കിനെതിരേ ഉമ്മര്‍ അക്മല്‍ നല്‍കിയ അപ്പീല്‍ 13ന് പരിഗണിക്കും

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീമിലെ വിവാദ താരമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഉമ്മര്‍ അക്മല്‍. മോശം പെരുമാറ്റത്തിന്റെ പേരിലും അച്ചടക്ക ലംഘനത്തിന്റെ പേരിലും നിരവധി തവണ അച്ചടക്ക നടപടി നേരിട്ട ഉമ്മര്‍ നിലവിലെ മൂന്ന് വര്‍ഷത്തെ വിലക്ക് നേരിടുകയാണ്. ഇപ്പോള്‍ തന്റെ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് അപ്പീല്‍ നല്‍കിയിരിക്കുകയാണ് ഉമ്മര്‍. അദ്ദേഹത്തിന്റെ അപ്പീല്‍ ഈ മാസം 13ന് മുന്‍ പാക് സുപ്രീം കോടതി ജഡ്ജ് ജസ്റ്റീസ് ഫഖിര്‍ മുഹമ്മദ് കോഖറാണ് ഉമ്മറിന്റെ അപ്പീലിന്റെ വാദം കേള്‍ക്കുന്നത്. ഒത്തുകളി സംഘം സമീപിച്ചത് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് മറച്ചുവെച്ചതിനാണ് ഉമ്മര്‍ നിലവില്‍ മൂന്ന് വര്‍ഷ വിലക്ക് നേരിടുന്നത്. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ഒത്തുകളിക്കാന്‍ സംഘം സമീപിച്ച വിവരം അദ്ദേഹം പിസിബിയെ അറിയിച്ചിരുന്നില്ല.

1

ഇതിനെത്തുടര്‍ന്നാണ് ഉമ്മറിനെ വിലക്കിയത്. വിലക്കിന് പിന്നാലെ തന്നെ ഉമ്മര്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇത് ജൂണ്‍ 11ന് വാദം കേള്‍ക്കാനിരുന്നതായിരുന്നെങ്കിലും കോവിഡ് 19യെത്തുടര്‍ന്ന് വാദം കേള്‍ക്കല്‍ നീണ്ടുപോവുകയായിരുന്നു. ലാഹോറിലെ നാഷണല്‍ ഹൈ പെര്‍ഫോമന്‍സ് സെന്ററില്‍ വെച്ചാവും ഉമ്മറിന്റെ വാദം കേള്‍ക്കുക. വാദം കേള്‍ക്കുന്നതിനായി ഉമ്മറിനോട് ഹാജറാകാന്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ഇതിന്റെ തീരുമാനം വന്നതിന് ശേഷമാവും ഇക്കാര്യത്തില്‍ പിസിബി പ്രതികരണം അറിയിക്കുക. ആര്‍ട്ടിക്കിള്‍ 2.4.4 ലംഘിച്ചുവെന്നാണ് ഉമ്മറിനെതിരേ ചാര്‍ത്തപ്പെട്ട കുറ്റം. ഇതിനെക്കുറിച്ച് ഉമ്മറിന് പറയാനുള്ളത് കേട്ട ശേഷം അന്വേഷണ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടും പരിഗണിച്ചാവും തീരുമാനം എടുക്കുക.

2

നേരത്തെ 2010ല്‍ ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനായി വ്യാജ പരിക്കുണ്ടെന്ന് പറഞ്ഞതിന് ഉമ്മറെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 2017ല്‍ ആഭ്യന്തര മത്സരത്തില്‍ ജുനൈദ് ഖാന്റെ പങ്കാളിത്തത്തെ ചോദ്യം ചെയ്തതിന് ഉമ്മറിന് പിഴ ശിക്ഷ വിധിച്ചിരുന്നു. ഫിറ്റ്‌നസിന്റെ പേരില്‍ 2017ല്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള പാക് ടീമില്‍ നിന്ന് ഉമ്മറിനെ തഴഞ്ഞിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ പരാജയപ്പെടുത്തി പാകിസ്താന്‍ കിരീടം ചൂടുകയും ചെയ്തിരുന്നു. പാക് കോച്ചായിരുന്ന മിക്കി ആര്‍തറുടെ ഫിറ്റ്‌നസ് നയങ്ങളെ പരസ്യമായി വിമര്‍ശിച്ചതിന് മൂന്ന് മാസ വിലക്കും ഉമ്മര്‍ നേരിട്ടുണ്ട്.

3

2020ല്‍ ട്രയിനിങ് ഒഫീഷ്യല്‍സിനോട് മോശമായി പെരുമാറിയതിനും അദ്ദേഹം നടപടി നേരിട്ടുണ്ട്. 2019ല്‍ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലാണ് ഉമ്മര്‍ അവസാനമായി പാകിസ്താനുവേണ്ടി കളിച്ചത്. 30കാരനായ ഉമ്മര്‍ 16 ടെസ്റ്റില്‍ നിന്ന് 1003 റണ്‍സും 121 ഏകദിനത്തില്‍ നിന്ന് 3194 റണ്‍സും 84ടി20യില്‍ നിന്ന് 1690 റണ്‍സും ഉമ്മര്‍ പാക് ടീമിനൊപ്പം നേടിയിട്ടുണ്ട്. മധ്യനിരയിലെ പാകിസ്താന്റെ വിശ്വസ്തനായ ഉമ്മറിന്റെ സമീപകാല പ്രകടനം അത്ര മികച്ചതായിരുന്നില്ല. ഉമ്മറിന്റെ സഹോദരന്‍ കമ്രാന്‍ അക്മലും നിലവില്‍ പാക് ടീമിന് പുറത്താണ്. ടീമിലേക്ക് തന്നെ മനപ്പൂര്‍വം പരിഗണിക്കാതെ ഇരിക്കുകയാണെന്ന് കമ്രാന്‍ കഴിഞ്ഞിടെ ആരോപിച്ചിരുന്നു.

Story first published: Tuesday, July 7, 2020, 14:11 [IST]
Other articles published on Jul 7, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+