For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂന്ന് വര്‍ഷ വിലക്കിനെതിരേ അപ്പീല്‍ നല്‍കാനൊരുങ്ങി ഉമ്മര്‍ അക്മല്‍

കറാച്ചി: മൂന്ന് വര്‍ഷം വിലക്ക് നേരിട്ടതിനെതിരേ അപ്പീല്‍ നല്‍കാനൊരുങ്ങി പാക് ക്രിക്കറ്റ് താരം ഉമ്മര്‍ അക്മല്‍.ഒത്തുകളിക്കാര്‍ സമീപിച്ച വിവരം മറച്ചുവെച്ചതിനാണ് താരത്തിനെതിരേ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) നടപടി സ്വീകരിച്ചത്. ആജീവനാന്ത വിലക്കുവരെ ലഭിക്കേണ്ടിയിരുന്ന കുറ്റമായിരുന്നുവെങ്കിലും മൂന്ന് വര്‍ഷത്തെ വിലക്ക് മാത്രമാണ് ലഭിച്ചത്. മൂന്ന് വര്‍ഷ വിലക്കും നീക്കണണെന്നാവശ്യ്പപെട്ടാണ് ഉമ്മര്‍ അപ്പീല്‍ നല്‍കുന്നത്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അഴിമതി വിരുദ്ധ നിയമപ്രകാരമുള്ള കാര്യങ്ങള്‍ ഉമര്‍ തെറ്റിച്ചതായി തെളിഞ്ഞുവെന്ന് അന്വേഷണ സംഘം പിസിബിക്ക് റിപ്പോര്‍ട്ട് കൊടുത്തിരുന്നു.

ഇത് പ്രകാരം അഴിമതി വിരുദ്ധ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 2.4.4 ഉമര്‍ തെറ്റിച്ചുവെന്നാണ് ചുമത്തിയിരിക്കുന്ന കുറ്റം. ഒത്തുകളിക്ക് ആരെങ്കിലും സമീപിച്ചിട്ടുണ്ടെങ്കില്‍ കാലതാമസം വരുത്താതെ പിസിബിയുടെ വിജിലന്‍സ്, സുരക്ഷാ വിഭാഗത്തെ അറിയിക്കണമെന്ന നിയമമാണ് ആര്‍ട്ടിക്കിള്‍ 2.4.4.ഇതാണ് ഉമര്‍ തെറ്റിച്ചിരിക്കുന്നത്. മാര്‍ച്ച് 17ന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഉമറിന് പിസിബി അയച്ചിട്ടുണ്ട്. മാര്‍ച്ച് 31വരെ വിശദീകരണം നല്‍കാനും അപ്പീല്‍ സമര്‍പ്പിക്കാനും ഉമറിന് സമയം അനുവദിച്ചിരുന്നു. എന്നാല്‍ ഉമറിന്റെ വിശദീകരണം പിസിബിക്ക് തൃപ്തികരമല്ലാത്തതിനാല്‍ വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.

umarakmal

മോശം പെരുമാറ്റത്തിന്റെ പേരില്‍ പലവട്ടം ഉമ്മര്‍ അക്മല്‍ നടപടി നേരിട്ടിട്ടുണ്ട്. 2014ല്‍ ട്രാഫിക്ക് ഉദ്യോഗസ്ഥനുമായി കയര്‍ത്തതിന്റെ പേരില്‍ ഉമറിനെ അറസ്റ്റ് ചെയ്തിരുന്നു. 2017ല്‍ പാകിസ്താന്‍ മുഖ്യ പരിശീലകനായിരുന്ന മിക്കി ആര്‍തറോട് മോശമായി പെരുമാറിയതിന് മൂന്ന് മാസം താരത്തെ വിലക്കിയിരുന്നു.ഈ വര്‍ഷം ഫെബ്രുവരിയില്‍ ഫിറ്റ്‌നസ് ട്രെയിനറോട് മോശമായി പെരുമാറിയതിനും ഉമറിനെതിരേ നടപടി സ്വീകരിച്ചിരുന്നു.

മധ്യനിര ബാറ്റ്‌സ്മാനായ ഉമര്‍ വിക്കറ്റ് കീപ്പറായും പാകിസ്താന്‍ ടീമില്‍ കളിച്ചിട്ടുണ്ട്. 29കാരനായ ഉമര്‍ 16 ടെസ്റ്റില്‍ നിന്ന് 35.82 ശരാശരിയില്‍ 1003 റണ്‍സും 121 ഏകദിനത്തില്‍ നിന്ന് 34.34 ശരാശരിയില്‍ 3194 റണ്‍സും 84 ടി20യില്‍ നിന്ന് 26 ശരാശരിയില്‍ 1690 റണ്‍സും പാക് ജഴ്‌സിയില്‍ നേടിയിട്ടുണ്ട്.പാകിസ്താന്‍ സൂപ്പര്‍ ലീഗിലും ഉമര്‍ സജീവ താരമാണ്. ഈ വര്‍ഷം അവസാനം നടക്കുന്ന ടി20 ലോകകപ്പിനുള്ള പാകിസ്താന്‍ ടീമില്‍ ഇടം പിടിക്കാമെന്ന അക്മലിന്റെ മോഹം ഏറെക്കുറെ അവസാനിച്ചു.

അതേ സമയം അദ്ദേഹത്തിന്റെ മൂത്ത സഹോദരനായ കമ്രാന്‍ അക്മല്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്നുണ്ട്. താന്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ദേശീയ ടീമിലേക്ക് പരിഗണിക്കുന്നില്ലെന്ന് കമ്രാന്‍ കഴിഞ്ഞിടെ പറഞ്ഞിരുന്നു. ഇനിയും അവഗണിച്ചാല്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് പരാതിപ്പെടുമെന്നും കമ്രാന്‍ പറഞ്ഞിരുന്നു. സ്ഥിരതയില്ലാത്ത താരമായതിനാലും മോശം വിക്കറ്റ് കീപ്പിങ്ങുകൊണ്ടുമാണ് അക്മലിനെ പാകിസ്താന്‍ ടീമില്‍ നിന്ന് പുറത്താക്കിയത്. ഇക്കഴിഞ്ഞ പിഎസ്എല്ലിലും അനായാസ ക്യാച്ച് നഷ്ടപ്പെടുത്തി കമ്രാന്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയിരുന്നു.

Story first published: Wednesday, May 20, 2020, 18:46 [IST]
Other articles published on May 20, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+