Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കുപ്രസിദ്ധ ക്രിക്കറ്റ് വാതുവെപ്പുകാരന്‍ സഞ്ജീവ് ചാവ്‌ലയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ഉത്തരവ്

ലണ്ടന്‍: മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹാന്‍സി ക്രോണ്യേ ഉള്‍പ്പെടെയുള്ളവര്‍ പങ്കാളികളായ ക്രിക്കറ്റ് വാതുവെപ്പിലെ പ്രമുഖ ഇടനിലക്കാരനായ സഞ്ജീവ് ചാവ്‌ലയെ ഇന്ത്യയ്ക്ക് കൈമാറാന്‍ യുകെ കോടതി ഉത്തരവിട്ടു. കേസ് യുകെ ഹോം സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. 1996ല്‍ ഇന്ത്യയില്‍നിന്നും രക്ഷപ്പെട്ട ഇയാള്‍ പിന്ീട് ലണ്ടനില്‍വെച്ച് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പോലീസിന്റെ പിടിയിലാവുകയായിരുന്നു.

ലോക ക്രിക്കറ്റിനെ പിടിച്ചുലച്ച പന്തയവിവാദത്തില്‍ ഏറ്റവുമധികം പരാമര്‍ശിക്കപ്പെട്ട പേരാണ് സഞ്ജീവ് ചാവ്‌ല. 2000 ഏപ്രിലില്‍ ഇയാളും ഹാന്‍സി ക്രോണ്യേയുമായി നടന്ന ടെലിഫോണ്‍ സംഭാഷണം ദില്ലി പൊലീസ് ചോര്‍ത്തിയതോടെയാണ് സംഭവബഹുലമായ ക്രിക്കറ്റ് കോഴ വിവാദം പുറത്തുവരുന്നത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ അടക്കം പല ലോകോത്തര കളിക്കാരും കോഴക്കളികളില്‍ ഏര്‍പ്പെട്ടതായി തെളിഞ്ഞു.

cricket

അന്നു മുതല്‍ സഞ്ജീവ് ചാവ്‌ലയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചു വരികയായിരുന്നു. ടെലിഫോണ്‍ സംഭാഷണം ചോര്‍ന്നതിനെത്തുടര്‍ന്ന് ഇയാള്‍ പിടികൊടുക്കാതെ മുങ്ങിയിരിക്കുകയായിരുന്നു. ഹാന്‍സി ക്രോണ്യേ വാതുവെപ്പില്‍ കുറ്റസമ്മതവും നടത്തി. ക്രോണ്യേ പിന്നീട് വിമാനാപകടത്തില്‍ കൊല്ലപ്പെടുകയായിരുന്നു.

Story first published: Monday, January 7, 2019, 19:59 [IST]
Other articles published on Jan 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+