വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുവേഫ സൂപ്പര്‍ കപ്പ് ഫൈനല്‍: ചെല്‍സിയും ലിവര്‍പൂളും മുഖാമുഖം

ഇസ്താംബൂള്‍: യുവേഫ സൂപ്പര്‍ കപ്പ് ഫൈനലില്‍ ലിവര്‍പൂളും ചെല്‍സിയും ഇന്ന് നേര്‍ക്കുനേര്‍. രാത്രി 12.30നാണ് മത്സരം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് തുടക്കമായതിനാല്‍ത്തന്നെ കിരീടത്തോടെ ശക്തി തെളിയിക്കാനുറച്ചാവും ഇരു ടീമിന്റെയും വരവ്. ഫ്രാങ്ക് ലംപാര്‍ഡിന്റെ പരിശീലനത്തിന് കീഴില്‍ ചെല്‍സി പുതിയ തന്ത്രം മെനയുമ്പോള്‍ അവസാന സീസണിലെ ചാമ്പ്യന്‍ പ്രകടനത്തിന്റെ ആവേശത്തിലാണ് യര്‍ഗന്‍ ക്ലോപിന്റെ ലിവര്‍പൂള്‍ എത്തുന്നത്. പ്രീ സീസണില്‍ ചെല്‍സി മികച്ച പ്രകടനത്തോടെ കൈയടി നേടിയപ്പോള്‍ പ്രതീക്ഷിച്ച നിലവാരത്തിനൊത്തായിരുന്നില്ല ലിവര്‍പൂളിന്റെ പ്രകടനം.

ടീമിന്റെ കരുത്തായ മുഹമ്മദ് സലാഹ്,റോബര്‍ട്ടോ ഫിര്‍മിനോ,സാദിയോ മാനെ എന്നിവര്‍ ക്ലബ്ബിനോട് ചേര്‍ന്നതോടെ പ്രീ സീസണിലെ മോശം പ്രകടനത്തില്‍ നിന്ന് കരകയറാമെന്ന പ്രതീക്ഷയിലാണ് യര്‍ഗന്‍ ക്ലോപുള്ളത്. കൈമാറ്റ ജാലകത്തിലെ വിലക്കും സൂപ്പര്‍ താരങ്ങളുടെ കൂടുമാറ്റത്തിന്റെ ക്ഷീണവും ചെല്‍സിക്കുണ്ട്. ചെല്‍സിയുടെ വജ്രായുധമായിരുന്ന ഏദന്‍ ഹസാര്‍ഡ് ഇത്തവണ ക്ലബ്ബിനൊപ്പമില്ല.റയല്‍ മാഡ്രിഡിലേക്കാണ് താരത്തിന്റെ കൂടുമാറ്റം. അവസാന സീസണില്‍ വായ്പയിലെത്തിയ ഗോണ്‍സാലോ ഹിഗ്വെയ്‌നെയും ടീം നിലനിര്‍ത്തിയില്ല.

<strong>ഐപിഎല്‍; രഹാനെയെ രാജസ്ഥാന്‍ കൈവിടുന്നു? പുതിയ തട്ടകത്തിലേക്ക് കൂടുമാറ്റം</strong>ഐപിഎല്‍; രഹാനെയെ രാജസ്ഥാന്‍ കൈവിടുന്നു? പുതിയ തട്ടകത്തിലേക്ക് കൂടുമാറ്റം

chelseavsliverpool

ഇതോടെ ഒലിവര്‍ ജിറൗഡ്,പെഡ്രോ എന്നിവരുടെ ലക്ഷ്യബോധത്തിനനുസരിച്ചാവും ക്ലബ്ബിന്റെ ഭാവി.എന്‍ഗോളോ കാന്റെ അണിനിരക്കുന്ന പ്രതിരോധ നിരയും ചെല്‍സിയുടെ പ്രതീക്ഷകളെ സജീവമാക്കുന്നു.എന്നാല്‍ ഹഡ്‌സണ്‍ ഒഡോയി.ലോഫ്റ്റ്‌സ് ചീക്ക്,റൂഡ്രിഗര്‍,വില്യന്‍ എന്നിവരുടെ പരിക്ക് ചെല്‍സിയെ ആശങ്കപ്പെടുത്തുന്നു. ഇരു ടീമും അവസാനമായി ഏറ്റുമുട്ടിയ അഞ്ച് മത്സരങ്ങളുടെ ഫലങ്ങള്‍ പരിശോധിക്കുമ്പോള്‍ ചെല്‍സിക്കാണ് നേരിയ മുന്‍തൂക്കം.രണ്ട് തവണ ചെല്‍സി ജയിച്ചപ്പോള്‍ ഒരു തവണ ലിവര്‍പൂളും വിജയിച്ചു.രണ്ട് മത്സരം സമനിലയായി.

നിലവിലെ സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ മുന്‍തൂക്കം യര്‍ഗന്‍ ക്ലോപിന്റെ ലിവര്‍പൂളിനൊപ്പമാണ്. മൂന്ന് തവണ ലിവര്‍പൂള്‍ സൂപ്പര്‍കപ്പില്‍ മുത്തമിട്ടപ്പോള്‍ ഒരു തവണ മാത്രമാണ് ചെല്‍സിക്ക് സൂപ്പര്‍ കപ്പ് നേടാനായത്. ഇന്ത്യന്‍ സമയം ഇന്ന് (14-8-2019) രാത്രി 12.30നാണ് മത്സരം.സോണി ലൈവ്,സോണി ടെന്‍2,സോണി ടെന്‍2 എച്ച്.ഡി ചാനലുകളില്‍ മത്സരം തത്സമയം കാണാം.

Story first published: Wednesday, August 14, 2019, 9:09 [IST]
Other articles published on Aug 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X