For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുവേഫ നാഷന്‍സ് ലീഗ്: കലാശപ്പോരില്‍ പോര്‍ച്ചുഗലും നെതര്‍ലന്‍ഡ്‌സും ഇന്ന് നേര്‍ക്കുനേര്‍

പോര്‍ട്ടോ:യുവേഫ നാഷന്‍സ് ലീഗ് ജേതാവിനെ ഇന്നറിയാം. കലാശപ്പോരില്‍ പോര്‍ച്ചുഗലും നെതര്‍ലന്‍ഡുമാണ് കിരീടത്തിനായി പോരിനിറങ്ങുന്നത്. ഇന്ത്യന്‍ സമയം രാത്രി 12.15നാണ്് മത്സരം.ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഫോമില്‍ പോര്‍ച്ചുഗല്‍ പ്രതീക്ഷവയ്ക്കുമ്പോള്‍ വിര്‍ജില്‍ വാന്‍ ഡിക്കിലാണ് നെതര്‍ലന്‍ഡിന്റെ കരുത്ത്. ഇരു കൂട്ടര്‍ക്കും അഭിമാന പോരാട്ടമാണിത്. ഇത്തവണ ക്ലബ്ബ് ഫുട്‌ബോളില്‍ കാര്യമായൊന്നും നേടാന്‍ സാധിക്കാതിരുന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് രാജ്യത്തിന് കിരീടം സമ്മാനിക്കേണ്ടത് അത്യാവശ്യമാണ്. ബാലന്‍ദ്യോറിനായി ലയണല്‍ മെസ്സിയോട് ശക്തമായി മത്സരിക്കുന്ന വാന്‍ ഡിക്കിനും ഇന്നത്തെ കിരീടം നിര്‍ണ്ണായകം. ലിവര്‍പൂളിനെ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കായിരുന്നു വാന്‍ ഡിക്കിന്റേത്.

ഇരു ടീമും തുല്യശക്തികളാണ്. അവസാന അഞ്ച് മത്സരങ്ങളുടെ ഫലങ്ങള്‍ വിലയിരുത്തുമ്പോള്‍ പോര്‍ച്ചുഗല്‍ ഒരു മത്സരംപോലും തോറ്റിട്ടില്ല. നാല് സമനിലയും ഒരു ജയവുമാണ് പോര്‍ച്ചുഗല്‍ നേടിയത്.സെമി ഫൈനലില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ ഒന്നിനെതിരേ മൂന്ന് ഗോളിന് തകര്‍ത്താണ് പോര്‍ച്ചുഗല്‍ ഫൈനലില്‍ സീറ്റ് നേടിയത്. ഹാട്രിക്ക് ഗോള്‍ നേടിയ റൊണാള്‍ഡോയായിരുന്നു പറങ്കിപ്പടയുടെ വിജയശില്‍പ്പി. ഈ മികവ് ഫൈനലിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. നെതര്‍ലന്‍ഡ്‌സ് അവസാനം കളിച്ച അഞ്ച് മത്സരത്തില്‍ മൂന്ന് മത്സരത്തില്‍ ജയിച്ചപ്പോള്‍ ഓരോ തോല്‍വിയും സമനിലയും വഴങ്ങി.സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ എക്‌സ്ട്രാ ടൈമില്‍ 3-1ന് തോല്‍പ്പിച്ചാണ് നെതര്‍ലന്‍ഡ്‌സ് ഫൈനല്‍ സീറ്റുനേടിയത്.

cr7andvandjik

കളിക്കണക്കുകളില്‍ നെതര്‍ലന്‍ഡ്‌സിനെതിരേ പോര്‍ച്ചുഗലിന് വ്യക്തമായ ആധിപത്യമുണ്ട്. അവസാനമായി മുഖാമുഖമെത്തിയ അഞ്ച് മത്സരത്തില്‍ മൂന്ന് തവണയും പോര്‍ച്ചുഗല്‍ ജയിച്ചപ്പോള്‍ ഒരു തവണ നെതര്‍ലന്‍ഡ്‌സും വിജയം സ്വന്തമാക്കി. ഒരു മത്സരം സമനിലയായി. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള പോരാട്ടത്തില്‍ ഇംഗ്ലണ്ട് സ്വിറ്റ്‌സര്‍ലന്‍ഡിനെയും ഇന്ന് നേരിടും.വൈകീട്ട് 6.30നാണ് മത്സരം. മത്സരങ്ങള്‍ സോണി ടെന്‍ 2വില്‍ തത്സമയം കാണാം.

Story first published: Sunday, June 9, 2019, 9:05 [IST]
Other articles published on Jun 9, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+