വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകകപ്പ് ഖത്തറില്‍ മാത്രമല്ല, മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും; തീരുമാനം ഉടന്‍

ദുബായ്: ഖത്തറില്‍ 2022ല്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്കും എത്തിയേക്കുമെന്ന് സൂചന. ഖത്തര്‍ ലോകകപ്പില്‍ 48 ടീമുകളെ പങ്കെടുപ്പിക്കാനുള്ള തീരുമാനമുണ്ടായാല്‍ മറ്റ് രാജ്യങ്ങള്‍ക്കും അവസരമൊരുങ്ങും. ടീമുകളുടെ എണ്ണം 32ല്‍ നിന്നും 48 ആക്കുന്നത് സംബന്ധിച്ച ഫിഫയുടെ തീരുമാനം അടുത്തമാസം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യന്‍ ടീം അടിമുടി മാറുന്നു... ഇനി പുത്തന്‍ ലുക്ക്, മാര്‍ച്ച് ഒന്നിന് പുതിയ ടീം ഇന്ത്യ!!ഇന്ത്യന്‍ ടീം അടിമുടി മാറുന്നു... ഇനി പുത്തന്‍ ലുക്ക്, മാര്‍ച്ച് ഒന്നിന് പുതിയ ടീം ഇന്ത്യ!!

ലോകകപ്പിന് വേദിയാകാന്‍ ഒരുക്കമാണെന്ന് യുഎഇ സ്‌പോര്‍ട്‌സ് ചീഫ് മുഹമ്മദ് ഖല്‍ഫാന്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഖത്തറുമായി ചില ഗള്‍ഫ് രാജ്യങ്ങള്‍ നയതന്ത്രബന്ധം വിച്ഛേദിച്ചിരിക്കുന്നതിനാല്‍ മറ്റു രാജ്യങ്ങളിലും ലോകകപ്പ് നടത്താന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നാണ് ഫിഫ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍, യുഎഇ സന്നദ്ധത അറിയിച്ചതോടെ ഇതു സംബന്ധിച്ച നീക്കങ്ങള്‍ക്ക് വേഗതകൂടും.

fifa

യുഎഇയെ കൂടാതെ കുവൈത്ത്, ഒമാന്‍ രാജ്യങ്ങളും ലോകകപ്പിന് വേദിയാകാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ടീമുകളുടെ എണ്ണം 32ല്‍ നിന്നും 48 ആക്കി ഉയര്‍ത്തിയാല്‍ ഖത്തറില്‍ മാത്രമായി ലോകകപ്പ് നടത്തുക ബുദ്ധിമുട്ടായിരിക്കും. മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ അനുകൂലമായി പ്രതികരിച്ചതോടെ ഫിഫ അടുത്തമാസം ചേരുന്ന യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ഖത്തറുമായുള്ള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ഇത് സാധ്യമാകില്ലെന്നുറപ്പാണ്. യുഎഇ സൗദി അറേബ്യ, ബഹ്‌റെയ്ന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളാണ് ഖത്തറിനെതിരെ 2017 ജൂണില്‍ ഉപരോധം പ്രഖ്യാപിച്ചത്. ഈ രാജ്യങ്ങള്‍ ഖത്തറുമായുള്ള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഫുട്‌ബോളിനായി അവസാനിപ്പിക്കുകയാണെങ്കില്‍ അത് ഗള്‍ഫ് രാജ്യങ്ങളില്‍ പുതിയ ഉണര്‍വ് നല്‍കാനും ഇടയാക്കും.

Story first published: Wednesday, February 27, 2019, 10:13 [IST]
Other articles published on Feb 27, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X