ടി10 ക്രിക്കറ്റ് വന്നതേയുള്ളൂ, അതിനിടയില്‍ വമ്പന്‍ അഴിമതി; രണ്ട് പ്രമുഖ താരങ്ങള്‍ക്ക് വിലക്ക്
ദുബായ്: ടി20 ക്രിക്കറ്റിന് പിന്നാലെ അവതരിച്ച ടി10 ക്രിക്കറ്റില്‍ വമ്പന്‍ അഴിമതി നടക്കുന്നതായി കണ്ടെത്തി. ഐസിസി നടത്തിയ അന്വേഷണത്തില്‍ അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍ ശ്രീലങ്കന്‍ താരങ്ങളായ നുവാന്‍ സോയ്‌സ, ആവിഷ്‌ക ഗുണവര്‍ധനെ എന്നിവരെ ക്രിക്കറ്റില്‍നിന്നും വിലക്കുകയും ചെയ്തു. യുഎഇയില്‍ നടന്ന ടി10 ലീഗിനിടെയാണ് അഴിമതി നടന്നത്.
നേരത്തെയുണ്ടായ അഴിമതി വിഷയത്തില്‍ സോയ്‌സ ഇതിനകംതന്നെ സസ്‌പെന്‍ഷനിലാണ്. എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡുമായി സഹകരിച്ചുനടത്തിയ അന്വേഷണത്തില്‍ മുന്‍ ശ്രീലങ്കന്‍ താരവും പരിശീലകനുമായ സോയ്‌സ നാല് നിയമ ലംഘനങ്ങള്‍ നടത്തിയതായി കണ്ടെത്തി. ഗുണവര്‍ധനയെയുടെ പേരില്‍ ഐസിസിയുടെ രണ്ട് കുറ്റങ്ങളാണ് ചാര്‍ത്തപ്പെട്ടത്.

ഇരു താരങ്ങളും എന്തു കുറ്റമാണ് ചെയ്തതെന്ന് കൃത്യമായി ഐസിസി വ്യക്തമാക്കുന്നില്ല. അതേസമയം, ഐസിസിയുടെ ഏതൊക്കെ കോഡ് പ്രകാരമാണ് ഇവര്‍ക്ക് ശിക്ഷ നല്‍കിയതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അഴിമതി വിഷയത്തില്‍ ഇരുവരും ഐസിസിയുടെ അഴിമതി വിരുദ്ധ സമിതിയുമായി സഹകരിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ മുന്‍ ശ്രീലങ്കന്‍ താരം സനത് ജയസൂര്യയെ സമാന കുറ്റത്തിന് വിലക്കിയിരുന്നു. വിലക്ക് ലഭിച്ച രണ്ട് കളിക്കാര്‍ക്കും 14 ദിവസത്തിനകം വിശദീകരണം നല്‍കാന്‍ അവസരം നല്‍കിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications