Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിസ്മസ് പാര്‍ട്ടിക്കിടെ പെണ്‍കുട്ടികളെ ശല്യം ചെയ്തു; ക്രിക്കറ്റ് താരങ്ങളെ പുറത്താക്കി

കൊല്‍ക്കത്ത: ക്രിസ്മസ് പാര്‍ട്ടിക്കിടെ പെണ്‍കുട്ടികളെ ശല്യം ചെയ്തതിന്റെ പേരില്‍ രണ്ട് ക്രിക്കറ്റ് താരങ്ങളെ പുറത്താക്കി. ഡല്‍ഹി അണ്ടര്‍ 23 താരങ്ങള്‍ക്കെതിരെയാണ് അച്ചടക്ക നടപടി. കൊല്‍ക്കത്തയിലെ ഒരു ഹോട്ടലില്‍ നടന്ന പാര്‍ട്ടിക്കിടെ കളിക്കാര്‍ പെണ്‍കുട്ടികളെ പിന്തുടരുകയും അവരുടെ മുറിയുടെ വാതിലില്‍ തുടര്‍ച്ചയായി തട്ടുകയും ചെയ്തതായാണ് പരാതി. പെണ്‍കുട്ടികള്‍ ഉടന്‍ ഹോട്ടന്‍ അധികൃതരം വിവരം അറിയിക്കുകയായിരുന്നു.

പരാതിക്കിടയാക്കിയ കളിക്കാരെ ഉടന്‍ തന്നെ മറ്റൊരു ഹോട്ടലിലേക്ക് മാറ്റിയിരുന്നു. ഇതിനുശേഷം രണ്ടുപേരേയും വീട്ടിലേക്ക് മടക്കിയയച്ചു. ഡല്‍ഹിയും ബംഗാളും തമ്മിലുള്ള സികെ നായിഡു ട്രോഫിക്കായാണ് കളിക്കാര്‍ കൊല്‍ക്കത്തയിലെത്തിയത്. ഡല്‍ഹി കളിക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ ഹോട്ടലില്‍ ക്രിസ്മസ് പാര്‍ട്ടി നടത്തിയിരുന്നു. ഈ പാര്‍ട്ടിക്കിടെയായിരുന്നു നാണക്കേടുണ്ടാക്കിയ സംഭവം.

cricket

പെണ്‍കുട്ടികളെ ശല്യം ചെയ്ത കളിക്കാരെ ടീമില്‍ നിന്നും ഒഴിവാക്കിയതായി ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. കളിക്കാര്‍ക്കെതിരെ നിയമനടപടിയുണ്ടോയെന്ന് വ്യക്തമല്ല. പെണ്‍കുട്ടികള്‍ പോലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ജെ യു കാമ്പസില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യ ബാറ്റ് ചെയ്ത ഡല്‍ഹി ആദ്യദിനം 4 വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സെടുത്തിട്ടുണ്ട്.

Story first published: Saturday, December 28, 2019, 9:53 [IST]
Other articles published on Dec 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+