ഇപ്പ ശര്യാക്കിത്തരാം, ഒന്നു വിരമിച്ചൂടെ.. മെല്ലെപ്പോക്കിന് ഉത്തപ്പയ്ക്ക് പണികിട്ടി!! പരിഹാസവര്‍ഷം
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ഞായറാഴ്ച രാത്രി നടന്ന ഐപിഎല്ലിലെ അവസാന മല്‍സരത്തിലെ ഇന്നിങ്‌സിന്റെ പേരില്‍ കെകെആര്‍ താരം റോബിന്‍ ഉത്തപ്പയ്ക്കു എട്ടിന്റെ പണി. സമൂഹമാധ്യമങ്ങളിലൂടെ പരിഹാസ വര്‍ഷമാണ് ഉത്തയ്പ്പയ്‌ക്കെതിരേ ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. താരത്തെ പരിഹസിച്ച് നിരവധി ട്രോളുകളും ഇറങ്ങിയിട്ടുണ്ട്.
കളിയില്‍ മൂന്നാമനായി ഇറങ്ങിയ ഉത്തപ്പ 47 പന്തില്‍ ആകെ നേടിയത് 40 റണ്‍സാണ്. മൂന്നു സിക്‌സറും ഒരു ബൗണ്ടറിയും മാത്രമേ താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. കളിയില്‍ 133 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ നേടിയത്. മല്‍സരത്തില്‍ മുംബൈ ഒമ്പതു വിക്കറ്റിന് കെകെആറിനെ തകര്‍ത്തുവിടുകയും ചെയ്തിരുന്നു.
വിരമിച്ചൂടെ
ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ഓപ്പണറും ഇപ്പോള്‍ കമന്ററിയിലൂടെ ശ്രദ്ധേയനുമായ ആകാശ് ചോപ്ര കടുത്ത ഭാഷയിലാണ് ഉത്തപ്പയെ വിമര്‍ശിച്ചത്. വിരമിച്ചൂടെ എന്നായിരുന്നു ചോപ്രയുടെ ട്വീറ്റ്.
സഹായിച്ചത് ഇങ്ങനെ...
റോബിന്‍ ഉത്തപ്പ ഇങ്ങനെയാണ് ടീമിനെ സഹായിച്ചത് എന്ന് ട്വീറ്റ് ചെയ്തു കൊണ്ടു രസകരമായ ഒരു വീഡിയോക്കൊപ്പമായിരുന്നു ഒരാളുടെ പോസ്റ്റ്
അതു മിസ്സായി, നന്ദി റോബിന്‍
ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ താരവുമായ സുനില്‍ ഗവാസ്‌കറെ വന്‍ വിമര്‍ശനത്തിന് ഇരയാക്കിയ 174 പന്തില്‍ 36 റണ്‍സെന്ന ഇന്നിങ്‌സിനോടാണ് ഉത്തപ്പയുടെ പ്രകടനത്തെ ഒരു ആരാധകന്‍ താരതമ്യം ചെയ്തത്. അന്നു താന്‍ ജനിച്ചിട്ടില്ലായിരുന്നു. നന്ദി റോബിന്‍ എന്നായിരുന്നു ട്വീറ്റ്.
ഇപ്പം ശര്യക്കി തരാം
കുതിരവട്ടം പപ്പുവിന്റെ പ്രശസ്തമായ ഇപ്പം ശര്യാക്കിത്തരാമെന്ന ഡയലോഗിന്റെ ഹിന്ദി വേര്‍ഷനൊപ്പമുള്ള ചിത്രമാണ് മറ്റൊരു പോസ്റ്റ്. പ്രമുഖ കൊമേഡിയനായ ജോണി ലിവറാണ് ഹിന്ദിയില്‍ പപ്പുവിന്റെ റോളില്‍ അഭിനയിച്ചിരിക്കുന്നത്.
റോബിന്‍ ഉത്തപ്പ ഇതിഹാസം
റോബിന്‍ ഉത്തപ്പ ഇതിഹാസമാണ്. ഓരോ മല്‍സവും ഏറെക്കുറെ തനിച്ചാണ് അദ്ദേഹം ടീമിനെ തോല്‍പ്പിച്ചു കൊണ്ടിരിക്കുന്നത്. എതിര്‍ ടീമിനു വേണ്ടി തീര്‍ച്ചയായും അദ്ദേഹം മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുമെന്നായിരുന്നു ഒരു ട്വീറ്റ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications