സഞ്ജു ഇന്ത്യയുടെ നാലാം നമ്പര്‍; ഗംഭീറും വോണും മഞ്ജരേക്കറും പറയുന്നത് കേള്‍ക്കണം
ഹൈദരാബാദ്: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ ആദ്യ സെഞ്ച്വറി നേടിയ രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണെ പുകഴ്ത്തി താരങ്ങളുടെ ഒഴുക്ക്. മുന്‍ താരങ്ങളും ഇപ്പോഴത്തെ കളിക്കാരുമെല്ലാം സഞ്ജുവിന്റെ മികവാര്‍ന്ന പ്രകടനത്തെ പുകഴ്ത്തി സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 55 പന്തില്‍ സഞ്ജു 102 റണ്‍സെടുത്തിരുന്നു.
പതുക്കെ തുടങ്ങി കത്തിക്കയറുന്ന ശൈലിയായിരുന്നു സഞ്ജുവിന്റേത്. അവസാന ഓവറുകളില്‍ സഞ്ജു ആഞ്ഞടിച്ചപ്പോള്‍ രാജസ്ഥാന്‍ 198 എന്ന സ്‌കോറിലെത്തുകയും ചെയ്തു. ഇന്ത്യന്‍ ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ സഞ്ജുവിന്റെ ബാറ്റിങ് ചൂട് ശരിക്കുമറികതന്നെ ചെയ്തു. ആദ്യ രണ്ട് ഓവറില്‍ റണ്‍സ് നിയന്ത്രിച്ച ഭുവിക്ക് അവസാന രണ്ട് ഓവറുകളില്‍ കാര്യങ്ങള്‍ കൈവിട്ടുപോവുകയായിരുന്നു.

ഗംഭീറിന്റെ പുകഴ്ത്തല്‍
സഞ്ജുവിന്റെ മിന്നല്‍ പ്രകടനത്തെ അഭിനന്ദിച്ച് കളിക്കാര്‍ പ്രതികരിച്ചിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ പറയുന്നത് സഞ്ജു നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആണെന്നാണ്. ആ നിലയില്‍ സഞ്ജുവിനെ ഇന്ത്യന്‍ ടീമിലെ നാലാം നമ്പറാക്കണമെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു. സഞ്ജു ഒരു മനുഷ്യന്‍, ഒട്ടേറെ ഷോട്ടുകള്‍ എന്നായിരുന്നു സെവാഗിന്റെ കമന്റ്.

ഷെയ്ന്‍ വോണ്‍ പറയുന്നത്
ഐപിഎല്ലിലെ സ്ഥിരതയാര്‍ന്ന പ്രകടനം സഞ്ജുവിന് ദേശീയ ടീമിന്റെ വാതില്‍ തുറക്കുമെന്നായിരുന്നനു മുഹമ്മദ് കൈഫിന്റെ പ്രതികരണം. സഞ്ജുവിനെ എക്കാലവും പുകഴ്ത്തിയിരുന്ന ഓസീസ് ഇതിഹാസം ഷെയ്ന്‍ വോണ്‍ പറയുന്നത് താരം ഇത്തവണ ഐപിഎല്ലിലെ മികച്ച കളിക്കാരനാകുമെന്നാണ്. ക്ലാസ് ഇന്നിങ്‌സാണ് സഞ്ജു കാഴ്ചവെച്ചതെന്നും വോണ്‍ വിലയിരുത്തി.

സഞ്ജുവിനെപ്പോലെ മറ്റാരാണെന്ന് മഞ്ജരേക്കര്‍
ആഭ്യന്തര ക്രിക്കറ്റില്‍ സഞ്ജു സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കാറില്ലായിരിക്കും. എന്നാല്‍, സഞ്ജു ഫോമിലായിക്കഴിഞ്ഞാല്‍ ആ രീതിയില്‍ കളിക്കാന്‍ ഏതു ഇന്ത്യന്‍ താരത്തിന് കഴിയുമെന്നാണ് സഞ്ജയ് മഞ്ജരേക്കര്‍ ചോദിക്കുന്നത്. സഞ്ജുവിന്റെ മുന്‍സഹതാരം കരുണ്‍ നായര്‍, പ്രഗ്യാന്‍ ഓജ, ആര്‍പി സിങ് തുടങ്ങിയവരും താരത്തിന്റെ പ്രകടനത്തെ അഭിനന്ദിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications