കോലിക്ക് രോഹിത്തിനോട് അസൂയ!! പിന്നെന്തിന് അത് ചെയ്തു? ഇന്ത്യന്‍ നായകനെതിരേ ആരാധകര്‍
മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ആധിപത്യം നേടവെ ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരേ വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുകയാണ് ആരാധകര്‍. ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ ഡിക്ലയര്‍ ചെയ്തത് ശരിയായ സമയത്ത് അല്ലെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ഏഴു വിക്കറ്റിന് 443 റണ്‍സെന്ന നിലയില്‍ നില്‍ക്കവെയാണ് രണ്ടാംദിനം ഇന്ത്യ ഡിക്ലയര്‍ ചെയ്യുന്നത്. നാലു റണ്‍സെടുത്ത രവീന്ദ്ര ജഡേജയെ ജോഷ് ഹാസ്ലല്‍വുഡ് പുറത്താക്കിയതിനു പിന്നാലെ കോലി ഡിക്ലയര്‍ ചെയ്യുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.
ക്രീസിന്റെ മറുവശത്ത് 63 റണ്‍സുമായി രോഹിത് ശര്‍മ മികച്ച ഫോമില്‍ നില്‍ക്കവെ ഡിക്ലയര്‍ ചെയ്തതാണ് പലരെയും പ്രകോപിപ്പിക്കുന്നത്. ട്വിറ്ററില്‍ കടുത്ത ഭാഷയിലാണ് കോലിയെ ആരാധകര്‍ വിമര്‍ശിക്കുന്നത്.
എന്തൊരു വിഡ്ഢിത്തമാണിത്
എന്തൊരു വിഡ്ഢിത്തമാണ് കോലി മെല്‍ബണില്‍ കാണിച്ചതെന്നായിരുന്നു ഒരു ആരാധകന്റെ ട്വീറ്റ്. എന്തു കൊണ്ടാണ് കോലിക്കു രോഹിത് ശര്‍മയോട് ഇത്ര അസൂയയെന്നും ഈ ആരാധകന്‍ ചോദിക്കുന്നു.

ആശ്ചര്യം പ്രകടിപ്പിച്ച് മഞ്ജരേക്കര്‍
ഇന്ത്യയുടെ മുന്‍ താരവും ഇപ്പോള്‍ കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറും കോലി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത സമയം ശരിയായില്ലെന്ന് ട്വീറ്റ് ചെയ്തു. രോഹിത് ക്രീസിലുള്ളപ്പോല്‍ ഇന്ത്യക്കു 50-75 റണ്‍സ് വരെയോ, ചിലപ്പോള്‍ അതില്‍ കൂടുതലോ റണ്‍സെടുക്കാമായിരുന്നു. രണ്ടാമിന്നിങ്‌സില്‍ ബാറ്റിങ് കുറച്ചുകൂടി ദുഷ്‌കരമാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആറോവര്‍ കൂടി കാത്തിരിക്കമായിരുന്നു
എന്തു കൊണ്ടാണ് കോലി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തതെന്നും ഒരു ആറോവര്‍ കൂടിയെങ്കിലും അദ്ദേഹത്തിന് കാത്തു നില്‍ക്കാമായിരുന്നില്ലേയെന്നുമാണ് ഒരു ആരാധകന്‍ ട്വിറ്ററിലൂടെ ചോദിക്കുന്നത്. നസിറുദ്ദീന്‍ ഷായുടെ വാക്കുകളാണ് ഓര്‍മ വന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കോലി മികച്ച കളിക്കാരനാണെങ്കിലും ലോകത്തില്‍ ഏറ്റവും മോശമായി പെരുമാറുന്ന കായിക താരമാണെന്ന് നേരത്തേ ഷാ അഭിപ്രായപ്പെട്ടിരുന്നു.
അസൂയ കൊണ്ടുള്ള തീരുമാനം
രോഹിത് ക്രീസില്‍ നില്‍ക്കവെ അസൂയ കൊണ്ടു മാത്രമാണ് കോലി ഇങ്ങനെയൊരു രീതിയില്‍ ഇന്ത്യയുടെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത്. തീരുമാനങ്ങളെടുക്കുന്നതില്‍ കോലി ദുര്‍ബലനാണെന്ന് ഇതോടെ തെളിയിച്ചിരിക്കുകയാണെന്നും ട്വീറ്റില്‍ പറയുന്നു.
മറികടക്കുമെന്ന ഭയം
രോഹിത് ശര്‍മ തന്റെ സ്‌കോര്‍ മറികടക്കാതിരിക്കുന്നതിനു വേണ്ടിയാണ് കോലി ധൃതി പിടിച്ച് ഇന്ത്യയുടെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുന്നതായി പ്രഖ്യാപിച്ചത് എന്നായിരുന്നു മറ്റൊരു ട്വീറ്റ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications