വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സച്ചിന്റെ പേര് ഇങ്ങനെയും പറയാമോ; ഡൊണാള്‍ഡ് ട്രംപിനെതിരെ പീറ്റേഴ്‌സണ്‍

ലണ്ടന്‍: ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേര് തെറ്റിച്ച് പറഞ്ഞതിനെതിരെ പ്രതികരിച്ച് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായി മാറിക്കഴിഞ്ഞ അഹമ്മദാബാദിലെ മൊട്ടേര സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു ട്രംപ് ഇന്ത്യന്‍ താരങ്ങളുടെ പേര് പരാമര്‍ശിച്ചത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി തുടങ്ങിയ ക്രിക്കറ്റ് ഇതിഹാസങ്ങളുടെ പേരുകള്‍ ആര്‍പ്പുവിളിക്കുന്ന ആരാധകരാണ് ഇന്ത്യയിലേതെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍, സച്ചിനെ സൂച്ചിന്‍ എന്നും വിരാട് കോലിയെ വിരോട് കോലീ എന്നുമാണ് ട്രംപ് പരാമര്‍ശിച്ചത്. ഏതാണ്ട് ഒരുലക്ഷത്തോളം പേര്‍ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. അവര്‍ക്ക് മുന്നിലായിരുന്നു ട്രംപിന്റെ പ്രസംഗം. ഇതിഹാസങ്ങളുടെ പേര് ഉച്ചരിക്കുന്നതിന് മുന്‍പ് അതേക്കുറിച്ച് അറിഞ്ഞിരിക്കണമെന്നാണ് പീറ്റേഴ്‌സണിന്റെ ട്വീറ്റ്.

മാനെ വീണ്ടും രക്ഷകനായി; ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് മാനെ വീണ്ടും രക്ഷകനായി; ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക്

kevinpeterson

ട്രംപിനെതിരെ ആരാധകര്‍ ട്വിറ്ററില്‍ ട്രോളുകളുമായെത്തുകയും ചെയ്തിട്ടുണ്ട്. ഐസിസിയും ട്രംപിനെ ട്രോളി രംഗതെത്തി. സച്ചിന്റെ പേര് തങ്ങളുടെ ഡാറ്റകളില്‍ ഇനി സൂച്ചിന്‍ എന്നാക്കാന്‍ പോവുകയാണെന്നാണ് ഐസിസിയുടെ കമന്റ്. ട്രംപ് ഉദ്ഘാടനം ചെയ്ത പുതിയ സ്റ്റേഡിയത്തില്‍ ഒരു ലക്ഷത്തി പതിനായിരം കാണികളെ ഉള്‍ക്കൊള്ളാനാവും. 63 ഏക്കര്‍ സ്ഥലത്ത് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ 700 കോടി രൂപ ചെലവിലാണ് സ്റ്റേഡിയം നിര്‍മിച്ചത്.

Story first published: Tuesday, February 25, 2020, 9:34 [IST]
Other articles published on Feb 25, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X