For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇംഗ്ലണ്ടിന്റെ ലോകകപ്പ് കോച്ച് ബെയ്‌ലിസ്സിനെ റാഞ്ചി ഹൈദരാബാദ്; ഐപിഎല്‍ കിരീടം ലക്ഷ്യം

Trevor Bayliss signs with Sunrisers Hyderabad as head coach

ഹൈദരാബാദ്: ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കൊടുത്ത ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ട്രവര്‍ ബെയ്‌ലിസ്സിനെ തങ്ങളുടെ കൂടാരത്തിലെത്തിച്ച് ഐപിഎല്‍ ടീം സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്തിയിരുന്നെങ്കിലും സണ്‍ റൈസേഴ്‌സിന് കിരീടം നേടാന്‍ കഴിഞ്ഞിരുന്നില്ല. പുതിയ സീസണില്‍ കിരീട ലക്ഷ്യത്തോടെയാണ് ഏറ്റവും മികച്ച പരിശീലകനെ തന്നെ എത്തിച്ചിരിക്കുന്നത്.

bayliss

ഇതോടെ ഏഴുവര്‍ഷത്തോളംകാലം ടീമിന്റെ പരിശീലകനായിരുന്ന ടോം മൂഡി ഹൈദരാബാദില്‍ നിന്നും പടിയിറങ്ങുകയാണ്. 2016ല്‍ ടീമിനെ കിരീടത്തിലേക്ക് നയിക്കാന്‍ മൂഡിക്ക് കഴിഞ്ഞിരുന്നു. ബെയ്‌ലിസ് ഐപിഎല്ലില്‍ എത്തുന്നത് ഇതാദ്യമല്ല. നേരത്തെ കൊല്‍ക്കത്ത ടീമിന്റെ പരിശീലകനായിരുന്ന അദ്ദേഹം കഴിവ് തെളിയിച്ചശേഷമാണ് ഇംഗ്ലണ്ട് ടീമിനൊപ്പം ചേര്‍ന്നത്.

പുതിയ പരിശീലകനായി ബെയ്‌ലിസ്സിനെ നിയമിച്ച കാര്യം ഹൈദരാബാദ് സ്ഥിരീകരിച്ചു. ടീമിന് പുതിയ പരിശീലകനെ നിയമിക്കുകയാണെന്നും ബെയ്‌ലിസ് അനുയോജ്യനാണെന്നും ടീം മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്. രണ്ടുതവണ കൊല്‍ക്കത്തയ്ക്ക് കിരീടം നേടിക്കൊടുത്ത പരിശീലകനാണ് ട്രവര്‍ ബെയ്‌ലിസ്. ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗിലും അദ്ദേഹം കിരീടം നേടിക്കൊടുത്തിട്ടുണ്ട്. മികച്ച വിജയം നേടിക്കൊടുക്കാന്‍ കഴിയുന്ന പരിശീലകനാണ് താനെന്ന് തെളിയിച്ചയാളാണ് ബെയ്‌ലിസെന്നും ഹൈദരാബാദ് ടീം മാനേജ്‌മെന്റ് വ്യക്തമാക്കി.

ലോകകപ്പിന് ശേഷം താന്‍ ഇംഗ്ലണ്ട് ടീം വിടുമെന്ന് ബെയ്‌ലിസ് നേരത്തതന്നെ അറിയിച്ചിരുന്നതാണ്. ഇതോടെ അദ്ദേഹം ഇന്ത്യയുടെ പരിശീലകനാകുമെന്ന അഭ്യൂഹവും ഉയര്‍ന്നിരുന്നു. എന്നാല്‍, ഹൈരദാബാദ് ടീമുമായി അദ്ദേഹം കരാറിലേര്‍പ്പെട്ടിരുന്നതായാണ് സൂചന. ലോകകപ്പ് ഫൈനലിനുശേഷം അക്കാര്യം പ്രഖ്യാപിക്കാനായിരുന്നു തീരുമാനം.

Story first published: Thursday, July 18, 2019, 17:03 [IST]
Other articles published on Jul 18, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+