For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിസ്റ്റിയന്‍ എറിക്‌സണിന് പകരക്കാരനെ ടീമിലെത്തിച്ച് ടോട്ടനം, കരാര്‍ അഞ്ച് വര്‍ഷത്തേക്ക്

ലണ്ടന്‍: ഡെന്‍മാര്‍ക്ക് മിഡ്ഫീല്‍ഡര്‍ ക്ലബ്ബ് വിട്ടതോടെ താരത്തിന് പകരക്കാരനെ ടീമിലെത്തിച്ച് ടോട്ടനം. പിഎസ്‌വി വിങ്ങര്‍ സ്റ്റീവന്‍ ബെര്‍ജിവിനെയാണ് ടോട്ടനം ടീമിലെത്തിച്ചത്. 20 ദശലക്ഷം യൂറോയ്ക്ക് അഞ്ച് വര്‍ഷത്തെ കരാറിലാണ് ടോട്ടനവുമായി സ്റ്റീവന്‍ ഒപ്പുവെച്ചത്. ഈ സീസണിന്റെ തുടക്കം മുതല്‍ തിരിച്ചടി നേരിടുന്ന ടോട്ടനത്തിന് പുതുജീവന്‍ നല്‍കാനുള്ള ശ്രമത്തിലാണ് പരിശീലകന്‍ ജോസ് മൗറീഞ്ഞോ.

മൗറീസ്യോ പൊച്ചറ്റീനോയ്ക്ക് പകരക്കാരനായി എത്തിയ മൗറീഞ്ഞോയ്ക്ക് ഇതുവരെ പ്രകടനമായ മാറ്റം ടീമില്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. സൂപ്പര്‍ താരങ്ങളുടെ പരിക്കാണ് ടോട്ടനത്തിന് തിരിച്ചടിയാവുന്നത്. സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഹാരി കെയ്ന്‍ വിശ്രമത്തിലാണ്. ക്രിസ്റ്റിയന്‍ എറിക്‌സണും ടീം വിട്ടതോടെ ടോട്ടനം കടുത്ത പ്രതിസന്ധിയിലാണ്. ജനുവരിയിലെ കൈമാറ്റ ജാലകത്തിന് ഷട്ടര്‍ വീഴുന്നതിന് മുമ്പ് മികച്ച താരങ്ങളെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് ജോസ് മൗറീഞ്ഞോ.

steven bergwijn

ഹോളണ്ട് ദേശീയ താരമായ സ്റ്റീവന്‍ 2014 മുതല്‍ പിഎസ്‌വിയുടെ ഭാഗമാണ്. ക്ലബ്ബിനൊപ്പം 112 മത്സരങ്ങളില്‍ നിന്ന് 29 ഗോളും നേടി. 22കാരനായ സ്റ്റീവന്‍ ഹോളണ്ടിനുവേണ്ടി ഒമ്പത് മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടോട്ടനത്തില്‍ ക്രിസ്റ്റിയന്‍ അണിഞ്ഞ 23ാം നമ്പര്‍ ജഴ്‌സിയാവും ബെര്‍ജിവിന് ലഭിക്കുക. പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ടോട്ടനം. നാലാം സ്ഥാനത്തുള്ള ചെല്‍സിയേക്കാള്‍ ആറ് പോയിന്റ് വ്യത്യാസമാണ് ടോട്ടനത്തിനുള്ളത്.

Story first published: Thursday, January 30, 2020, 9:04 [IST]
Other articles published on Jan 30, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+