For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടോട്ടനത്തില്‍നിന്നും വമ്പന്‍ താരത്തെ ക്ലബ്ബിലെത്തിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ്

മാഡ്രിഡ്: പുതിയ സീസണില്‍ ടീമിനെ ഒരുക്കുന്നതിന്റെ ഭാഗമായി സ്പാനിഷ് വമ്പന്മാരായ അത്‌ലറ്റിക്കോ മാഡ്രിഡ് മറ്റൊരു കളിക്കാരനെ കൂടി ടീമിലെത്തിച്ചു. ഇംഗ്ലീഷ് ടീം ടോട്ടനത്തില്‍ നിന്നും കെയ്‌റന്‍ ട്രിപ്പിയറിനെയാണ് അത്‌ലറ്റിക്കോ റാഞ്ചിയത്. മികച്ച പ്രതിരോധനിര താരവും ഫ്രീകിക്ക് സ്‌പെഷലിസ്റ്റുമാണ് ഇംഗ്ലണ്ട് അന്താരാഷ്ട്രതാരം കൂടിയായ ട്രിപ്പിയര്‍.

വിസ്മയക്കുതിപ്പുമായി ഹിമ ദാസ്, രണ്ടാഴ്ചയ്ക്കുള്ളില്‍ നാലാം സ്വര്‍ണം; അനസിനും സ്വര്‍ണനേട്ടം

ട്രിപ്പിയര്‍ക്കായി എത്ര തുകയാണ് കരാര്‍ ചെയ്യപ്പെട്ടതെന്ന് ക്ലബ്ബ് വെളിപ്പെടുത്തിയിട്ടില്ല. ഏകദേശം 25 മില്യണ്‍ ഡോളറിനാണ് താരത്തെ ടീമിലെത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്. 2018 ലോകകപ്പില്‍ ഇംഗ്ലണ്ടിനായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച താരമാണ് ട്രിപ്പിയര്‍. കഴിഞ്ഞ സീസണില്‍ ടോട്ടനത്തെ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലെത്തിക്കുന്നതിലും ട്രിപ്പിയര്‍ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്.

kierantrippier

ഈ സീസണില്‍ അത്‌ലറ്റിക്കോയിലേക്കെത്തുന്ന മൂന്നാമത്തെ പ്രതിരോധ താരമാണ് ട്രിപ്പിയര്‍. നേരത്തെ ബ്രസീല്‍ താരം ഫിലിപ്പ്, റെനന്‍ ലോദി എന്നിവര്‍ ടീമിലെത്തിയിരുന്നു. കൂടാതെ സ്പാനിഷ് താരം മരിയോ ഹെര്‍മോസോയുമായും ക്ലബ്ബ് കരാറിലെത്തിയതായി സൂചനയുണ്ട്. ഡീഗോ ഗോഡിന്‍, ഫിലിപ്പ് ലൂയിസ്, യുവാന്‍ഫ്രാന്‍ എന്നിവരുടെ കൂടുമാറ്റത്തെ തുടര്‍ന്നാണ് അത്‌ലറ്റിക്കോ പ്രതിരോധം ശക്തിപ്പെടുത്തുന്നത്.

Story first published: Thursday, July 18, 2019, 9:55 [IST]
Other articles published on Jul 18, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+