വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരാധകനെ തല്ലാനായി ഗ്യാലറിയില്‍ ഓടിക്കയറി ടോട്ടനം താരം; മൗറീന്യോയുടെ പ്രതികരണം ഇങ്ങനെ

ലണ്ടന്‍: എഫ്എ കപ്പില്‍ ടോട്ടനം ഹോട്‌സ്പറും നോര്‍വിച്ച് സിറ്റിയും തമ്മില്‍ നടന്ന മത്സരത്തിനൊടുവില്‍ നാടകീയ സംഭവങ്ങള്‍. മത്സരത്തില്‍ നോര്‍വിച്ചിനെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ടോട്ടനം പരാജയപ്പെട്ടിരുന്നു. ഇതിനുശേഷം കലിപ്പ് തീര്‍ക്കാനായി ടോട്ടനം താരം എറിക് ഡയര്‍ ഗ്യാലറിയിലേക്ക് ഓടിക്കയറി. താരത്തിനെ തെറിവിളിച്ച ആരാധകനെ മര്‍ദ്ദിക്കാനായി എത്തിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരും മറ്റും തടഞ്ഞുവെക്കുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. ടോട്ടനം പരിശീലകന്‍ ഹോസെ മൗറീന്യോ ഡയറിനെ പിന്തുണച്ചില്ല. ഡയറിനോട് സഹതാപമുണ്ടെങ്കിലും താന്‍ ഇതിനെ അനുകൂലിക്കില്ലെന്ന് മൗറീന്യോ പറഞ്ഞു. എറിക് ഡയര്‍ ഒരു പ്രൊഫഷണല്‍ കളിക്കാരനാണ്. ഇത്തരത്തില്‍ അതിരുവിട്ടു പെരുമാറുന്നതിനോട് യോജിക്കുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടാം ഏകദിനത്തിലും ജയം; ഓസ്‌ട്രേലിയയെ തകര്‍ത്ത് ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പരരണ്ടാം ഏകദിനത്തിലും ജയം; ഓസ്‌ട്രേലിയയെ തകര്‍ത്ത് ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര

ericdierissue

ഗ്യാലറിയിലുണ്ടായിരുന്ന വ്യക്തി എറിക്കിനെ അധിക്ഷേപിച്ചിരുന്നു. എറിക്കിന്റെ സഹോദരനും അവിടെയുണ്ടായിരുന്നു. ഇരുവരും സന്തോഷത്തിലായിരുന്നില്ല. എന്നാല്‍, ഒരു പ്രൊഫഷണല്‍ എന്ന നിലയില്‍ മോശമായി പെരുമാറാന്‍ പാടുള്ളതല്ല. താന്‍ കളിക്കാരനൊപ്പമാണ്, കാരണം എനിക്ക് ആ സാഹചര്യം മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. ഗ്യാലറിയില്‍ അടിയുണ്ടാക്കാനെത്തിയതോടെ താരത്തിനെതിരെ അച്ചടക്ക നടപടിയുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ആരാധകരന്‍ കുറ്റക്കാരനെന്ന് കണ്ടാല്‍ ഭാവിയില്‍ സ്റ്റേഡിയങ്ങളില്‍ നിന്നും വിലക്കുകയും ചെയ്യും.

Story first published: Thursday, March 5, 2020, 15:10 [IST]
Other articles published on Mar 5, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X